കേരളം 60 പുസ്തകപരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച “തോറ്റചരിത്രം കേട്ടിട്ടില്ല” എന്ന പുസ്തകം ഭരണപരിഷ്കാര കമ്മിറ്റി ചെയര്മാന് വി എസ് അച്യുതാനന്ദന് പ്രകാശനം ചെയ്യും. ഡി സി പുസ്തകമേളയോടനുബന്ധിച്ച് തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ ജൂണ്‍ 30 ന് വൈകിട്ട് 5.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിലാണ് പുസ്തകപ്രകാശനം. ചടങ്ങില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വി ഡി സതീശന് എംഎല്‍എ, പന്ന്യന്‍ രവീന്ദ്രന്, വി മുരളീധരന്, ലെനിന് രാജേന്ദ്രന്, എം ജി രാധാകൃഷ്ണന്, ജോര്‍ജ് പുളിക്കന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ ചരിത്രത്തില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങള്‍ അവ രൂപപ്പെട്ട സന്ദര്‍ഭങ്ങള്‍, എന്നിവ വിശദീകരിക്കുന്ന മലയാളത്തിലെ ആദ്യത്തെ പുസ്തകമാണ് ജോര്‍ജ് പുളിക്കന്‍ എഴുതിയ ‘തോറ്റചരിത്രം കേട്ടിട്ടില്ല‘. 1957 ലെ ആദ്യ മന്ത്രിസഭ മുതലുള്ള ആറു പതിറ്റാണ്ടു കാലത്തെ മൂര്‍ച്ചയും, മുഴക്കവുമുള്ള മുദ്രാവാക്യങ്ങളെ കുറിച്ചും അതിന്റെ പിന്നാമ്പുറങ്ങളിലേക്കുമുള്ള ഒരന്വേഷണമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.