പോയവാരവും പുസ്തകവിപണി സജീവമായിരുന്നു. പെണ്ണാരാച്ചാരുടെ കഥപറഞ്ഞ കെ ആര്‍ മീരയുടെ ആരാച്ചാര്‍, മലബാറിലെ ഭക്ഷണധൂര്‍ത്തിന്റെയും വിശപ്പിന്റെയും കഥയോര്‍മ്മിപ്പിച്ച സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, എന്നീ പുസ്തകങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലുണ്ടായിരുന്നത്.സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, ,ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍, മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, കുടനന്നാക്കുന്ന ചോയി, സക്കറിയയുടെ തേന്‍ എന്നീ കൃതികളാണ് തൊട്ടടുത്തുള്ള പുസ്തകങ്ങള്‍.
ബെന്യാമിന്റെ ആടുജീവിതം, ടി ഡി രാകൃഷ്ണന്റെ സിറജുന്നിസ, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, കഥകള്‍ ഉണ്ണി ആര്‍, കെ ആര്‍ മീരയുടെ പെണ്‍ പഞ്ചതന്ത്രങ്ങളും മറ്റുകഥകളും, ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള്‍, ചുള്ളിക്കാടിന്റെ ചിദംബരസ്മരണ, അരുന്ധതി റോയിയുടെ ഞാന്‍ ദേശഭക്തയല്ല തുടങ്ങിയ കൃതികളും വായനക്കാര്‍ തേടിയെത്തി.
മലയാളത്തിന്റെ യശ്ശസ്സുയര്‍ത്തിയ കൃതികളില്‍ ഒന്നാമതെത്തിയത് മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം എന്ന കൃതിയാണ്. ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ, ഇനി ഞാന്‍ ഉറങ്ങട്ടെ, മാധവിക്കുട്ടിയുടെ എന്റെ കഥ, മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, അഗ്നിസാക്ഷി, ഒരു തെരുവിന്റെ കഥ, എന്നിവയാണ് വായനക്കാര്‍ രണ്ടുമുതലുള്ള സ്ഥാനങ്ങളില്‍ തിരഞ്ഞെടുത്തത്.
വിവര്‍ത്തനകൃതികളിലാകട്ടെ പൗലോ കൊയ്‌ലോയുടെ ആല്‍കെമിസ്റ്റ്തന്നെ മുന്നില്‍. കലാമിന്റെ അഗ്നിച്ചിറകുകള്‍, ചാരസുന്ദരി, ടോട്ടോ ചാന്‍, പോള്‍ കലാനിധിയുടെ പ്രാണന്‍ വായുവിലലിയുമ്പോള്‍, ചെ ഗുവാരയുടെ മോട്ടോര്‍ സൈക്കിള്‍ ഡയറിക്കുറിപ്പുകള്‍ എന്നീ പുസ്തകങ്ങളാണ് വാനയക്കാര്‍ക്ക് ഏറ്റവും പ്രിയം.