Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

എംഎം കല്‍ബുര്‍ഗി എഡിറ്റ് ചെയ്ത ‘ബസവേശ്വര വചനസാഹിത്യം’പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്യും

$
0
0

modi-kalburgi
അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഹിന്ദുത്വവര്‍ഗീയവാദികള്‍ വെടിവെച്ചുകൊന്ന എഴുത്തുകാരനും അദ്ധ്യാപകനുമായിരുന്ന പ്രൊഫസര്‍ എംഎം കല്‍ബുര്‍ഗി എഡിറ്റ് ചെയ്ത ‘ബസവേശ്വര വചനസാഹിത്യം’ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്യുന്നു. സാമൂഹ്യപരിഷ്‌കര്‍ത്താവും തത്വചിന്തകനും കവിയുമായിരുന്ന ബസവണ്ണയുടെ തെരഞ്ഞെടുത്ത 2500 വചനങ്ങള്‍ മലയാളമുള്‍പ്പെടെ ഇരുപത്തിമൂന്നു ലോക ഭാഷകളില്‍ മൊഴിമാറ്റംചയ്ത് പ്രസിദ്ധീകരിച്ച പുസ്തകമാണ് “ബസവേശ്വര വചനസാഹിത്യം’.

ബസവ ജയന്തിയോടനുബന്ധിച്ച് ഏപ്രില്‍ 29ന് വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് പ്രധാനമമന്ത്രി ഈ പുസ്തകം രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നത്. ബസവ സമിതിയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളും മോദി ഉദ്ഘാടനം ചെയ്യും.

എഴുന്നൂറോളം സാഹിത്യകാരന്മാര്‍ ചേര്‍ന്നാണ് 23 ഭാഷകളിലേക്ക് ഈ പുസ്തകം പരിഭാഷപ്പെടുത്തിയത്. കര്‍ണാടക സര്‍ക്കാര്‍ ഇതിന് ഒരുകോടി രൂപ നല്‍കിയിരുന്നു. തിരുവനന്തപുരത്തു നടത്തിയ രണ്ടു ശില്‍പശാലകളിലാണു വചനങ്ങളുടെ മലയാള പരിഭാഷ തയാറാക്കിയത്. കല്‍ബുര്‍ഗിയുടെ സ്വപ്‌ന പദ്ധതിയായിരുന്ന ഈ പുസ്തകംഅദ്ദേഹത്തിനുള്ള ആദരവായിരിക്കും .

കര്‍ണാടക സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറായിരുന്നു ഡോ.എം.എം.കല്‍ബുര്‍ഗി. 2015 ആഗസ്റ്റ് 30 നാണ് അദ്ദേഹത്തെ സ്വന്തം വീട്ടില്‍വെച്ച് വെടിവെച്ചുകൊന്നന്. സാമൂഹ്യപരിഷ്‌കര്‍ത്താക്കളുമായ ഗോവിന്ദ പന്‍സാരെയുടെയും നരേന്ദ്ര ധബോല്‍ക്കറിന്റെയും കൊലപാതകം നടത്തിയവര്‍ തന്നെയാണ് കല്‍ബുര്‍ഗിയുടെയും കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണസംഘങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>