Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

ആര്‍ക്കും ശീലിക്കാവുന്ന സല്‍പ്പെരുമാറ്റങ്ങളും നന്മകളും ഉള്‍ക്കൊള്ളുന്നൊരു പുസ്തകം

$
0
0

VISWASYATHA

മത്സ്യം ഏറ്റവുമൊടുവിലാണ് ജലസാന്നിദ്ധ്യം തിരിച്ചറിയുന്നത് എന്ന് അര്‍ത്ഥം വരുന്ന ഒരു ഫ്രഞ്ച് പഴമൊഴിയുണ്ട്. ജലമാണ് മത്സ്യത്തിന്റെ പരിസ്ഥിതി. അത് എപ്പോഴും മത്സ്യത്തെ ചൂഴ്ന്ന് നില്‍ക്കുന്നു. ജലസാന്നിദ്ധ്യം അത് തിരിച്ചറിയുന്നില്ല. കാരണം അത് അതില്‍ മുങ്ങി കിടക്കുകയാണ്. മനുഷ്യന് പ്രാണവായു എങ്ങനെയോ, അതുപോലെ. ജലം വിഷമയമാകുകയോ, വറ്റിപോകുകയോ ചെയ്താല്‍ മത്സ്യം ഉടനടി തിരിച്ചറിയും ഗുണമേന്മയുള്ള ജലം സ്വന്തം നിലനില്‍പ്പിന് എത്രമാത്രം അനിവാര്യമാണെന്ന്. അതായത് ജലം ഇല്ലാതാകുമ്പോള്‍ മാത്രമാണ് അത് തന്റെ ജീവസന്ധാരണത്തിന് എത്രയധികം അപരിത്യാജ്യമാണ് എന്ന് മത്സ്യം തിരിച്ചറിയുന്നത്.

ധാര്‍മ്മികതയും വിശ്വാസ്യതയും വ്യക്തിജീവിതത്തിലും ഇല്ലാതാകുമ്പോള്‍, അതിന്റെ പ്രത്യാഘാതങ്ങള്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിനെതന്നെ അപകടത്തിലാക്കുമ്പോള്‍ മാത്രമേ അവയുടെ ജീവസന്ധാരണശേഷിയെക്കുറിച്ച് നാം മനുഷ്യരും ബോധവാന്മാരാകുകയുള്ളു. ആ ആശങ്കയാണ് ബഹു. ഹൈക്കോടതിയില്‍ മുഴങ്ങികേട്ട ശബ്ദത്തില്‍ പ്രതിഫലിക്കുന്നത്.

ഇത്തരമൊരു സാഹചര്യത്തിലാണ് സ്റ്റീവന്‍ എം. ആര്‍ കോവെയും റബേക്ക ആര്‍. മെറിലും ചേര്‍ന്നെഴുതിയ The Speed of Trust എന്ന ഗ്രന്ഥത്തിന്റെ പ്രസക്തി നാം തിരിച്ചറിയേണ്ടത്. ഹാര്‍വാര്‍ഡ് ബിസിനസ്സ് സ്‌കൂളില്‍ നിന്ന് എം. ബി. എ. ബിരുദം നേടിയ സ്റ്റീവനാണ് ഇതിന്റെ രചയിതാവ്. റബേക്ക സഹായിയും. ഫോര്‍ച്യൂണ്‍ 500 പട്ടികയിലുള്‍പ്പെട്ട ലോകത്തിലെ ഏറ്റവും മികച്ച വ്യവസായ സംരംഭങ്ങളുടെ പ്രതിഭാധനരായ മേധാവികള്‍ക്കും കാര്യദര്‍ശികള്‍ക്കും നേതൃത്വ പരിശീലന ക്ലാസ്സുകള്‍ എടുക്കുന്ന വിദഗ്ധനാണ് സ്റ്റീവന്‍. അദ്ദേഹത്തിന്റെ പിതാവ് സ്റ്റീവന്‍ കോവെ രചിച്ച സുപ്രസിദ്ധമായ ഗ്രന്ഥങ്ങള്‍തന്നെ ഇതിനോടകം ഡി സി ബുക്‌സ് VISWASYTHAYUDE-VIJAYAMമലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജയകരമായ നേതൃത്വം വികസിപ്പിച്ചെടുക്കുന്നതിന് സ്ഥാപനഭരണകര്‍ത്താക്കളെ സജ്ജരാക്കുന്ന ഗീതോപദേശങ്ങളുടെ പ്രചാരകരാണ് സ്റ്റീവന്‍ കോവെയും സ്റ്റീവന്‍ എം. ആര്‍. കോവെയും. അവര്‍ പരിശീലിപ്പിക്കാത്ത കോര്‍പ്പറേറ്റ് ഭരണസാരഥികള്‍ അമേരിക്കയില്‍ ഇല്ലെന്ന് തന്നെ പറയാം. നേതൃത്വത്തിന്റെ കുറ്റങ്ങളും കുറവുകളും ചൂണ്ടികാണിക്കുകയും പരിഹാരമാര്‍ഗ്ഗങ്ങളും മാര്‍ഗ്ഗനിര്‍ദേശങ്ങളും നല്‍കുന്ന ഈ ലീഡര്‍ഷിപ്പ് ഗുരുക്കന്‍മാര്‍ അമേരിക്കന്‍ കോര്‍പ്പറേറ്റ് ഭീകരന്മാര്‍ക്കിടയില്‍ ചെലുത്തുന്ന ഗുണപരമായ സ്വാധീനം നിസ്തുലമാണ്. രണ്ടുപേരുടേയും സുദീര്‍ഘമായ നേതൃത്വപരിശീലന പരിപാടികളില്‍ നിന്ന് സമാഹരിച്ച വൈജ്ഞാനികസമ്പത്ത് മുഴുവന്‍ ഈ ഗ്രന്ഥത്തിലുള്‍ക്കൊള്ളുന്നുണ്ട്. ബഹുരാഷ്ട്രകുത്തകകമ്പനികളുടെ മേധാവികള്‍ക്ക് മാത്രമല്ല, സമൂഹത്തിന്റെ ഏറ്റവും ചെറിയ പതിപ്പായ കുടുംബമെന്ന സംഘടനയുടെ നേതൃസ്ഥാനമലങ്കരിക്കുന്ന ഗൃഹനാഥനോ നായികക്കോ മനസ്സുവെച്ചാല്‍ ശീലിക്കാവുന്ന സല്‍പ്പെരുമാറ്റങ്ങളും അവയിലൂടെ ഉളവാകുന്ന അദ്വീതമായ നേട്ടങ്ങളും നന്മകളുമാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യവിഷയം. ഇതു വായിച്ചുതള്ളേണ്ട പുസ്തകങ്ങളുടെ ഗണത്തില്‍പ്പെടുന്ന ഒന്നല്ല, ഹൃദിസ്തമാക്കേണ്ട ഒന്നാണ്.

ഈ പുസ്തകത്തിന്റെ പാശ്ചാത്യകോര്‍പ്പറേറ്റ് വ്യവസായസംരംഭ പശ്ചാത്തലത്തില്‍ The Speed of Trust എന്ന പ്രയോഗത്തിന്റെ വ്യംഗ്യം ഇതാണ് – ഒരു കമ്പനിയുടെ (സംഘടനയുടെ) താഴെത്തട്ടിലുള്ള തൊഴിലാളികള്‍ മുതല്‍ അതിന്റെ മേലധികാരികള്‍, മേധാവികള്‍, ഭരണസമിതിയംഗങ്ങള്‍, ഓഹരിയുടമകള്‍, ഉപഭോക്താക്കള്‍, നിക്ഷേപകര്‍ പൊതുസമൂഹം എന്നിങ്ങനെയുള്ള സകലഗുണഭോക്താക്കളും പരസ്പരവിശ്വാസം കാത്തുസൂക്ഷിക്കുന്നവരാണെങ്കില്‍ പാഴ്ചിലവുകള്‍ പരമാവധി ഒഴിവാക്കാനും പദ്ധതിനിര്‍വഹണത്തിലുണ്ടാകുന്ന കാലവിളംബം പൂര്‍ണ്ണമായി ഇല്ലായ്മ ചെയ്ത് പരമാവധിലാഭക്ഷമത കൈവരിച്ച് എല്ലാവര്‍ക്കും ലാഭം മാത്രം പ്രദാനം ചെയ്യുന്ന ഒരു സംരംഭം പടുത്തുയര്‍ത്താനും വളരെ വേഗം സാധ്യമാണ്. ഒരു വ്യവസായ സംരംഭത്തിന്റെ വിജയപരാജയങ്ങളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ നേട്ടങ്ങള്‍ക്കോ കോട്ടങ്ങള്‍ക്കോ വിധേയരാകുന്ന തല്പ്പരകക്ഷികളെയാണ് ഗുണഭോക്താക്കള്‍ എന്ന പദം അര്‍ത്ഥമാക്കുന്നത്.

ഒരു സംരംഭത്തില്‍, സംഘടനയില്‍, കുടുംബത്തില്‍ വിശ്വാസ്യത സൃഷ്ടിക്കുവാനും, പരിപോഷിപ്പിക്കുവാനും, നിലനിര്‍ത്തുവാനും, വ്യാപിപ്പിക്കുവാനും, പകര്‍ന്നുകൊടുക്കുവാനും മുന്‍കൈയെടുക്കേണ്ടത് അവയുടെ സാരഥികളാണ്. വിശ്വാസ്യതയുടെ നാലു മര്‍മ്മങ്ങളായ സ്വഭാവഗുണം, സാമര്‍ഥ്യം, കര്‍മശേഷി, ഫലസിദ്ധി എന്നിവയെപ്പറ്റി ഗ്രന്ഥകാരന്‍ പ്രതിപാദിക്കുന്നു. ഇതിനോടൊപ്പം വാറന്‍ ബഫറ്റിനെ പോലുള്ള പ്രഗത്ഭരായ വ്യക്തികള്‍ സ്ഥിരമായി പാലിക്കുന്ന 13 ശീലങ്ങളായ – നേര് നേരേ ചൊവ്വേ പറയുക, ആദരവ് പ്രകടിപ്പിക്കുക, സുതാര്യത സൃഷ്ടിക്കുക, തെറ്റുകള്‍ തിരുത്തുക, കൂറ് പുലര്‍ത്തുക, കാര്യസിദ്ധി നേടുക, മികവ് സമ്പാദിക്കുക, യാഥാര്‍ത്ഥ്യങ്ങളെ നേരിടുക, കൃത്യാകൃത്യങ്ങള്‍ സ്പഷ്ടികരിക്കുക, ധാര്‍മ്മിക ബാധ്യതയേല്‍ക്കുക, ആദ്യം അപരന് കാത് കൊടുക്കുക, വാഗ്ദാനങ്ങള്‍ പാലിക്കുക, വിശ്വാസം പകര്‍ന്നു കൊടുക്കുക എന്നിവയെപ്പറ്റിയും ഈ ഗ്രന്ഥത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ഈ പുസ്തകം വിശ്വാസ്യതയുടെ വിജയം എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത് ജോസ് വടക്കന്‍ ആണ്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രതിയോഗി, ശനിമാഹാത്മ്യം, ബുദ്ധമാര്‍ഗം: ശ്രീബുദ്ധന്റെ ജീവിതവും ദര്‍ശനവും (വിവര്‍ത്തനങ്ങള്‍) എന്നീ പുസ്തകങ്ങളും ലോക ഇതിഹാസകഥകള്‍ ബൃഹദ് സമാഹാരത്തിലെ ഗ്രീക്ക് ദേവീദേവന്മാരെക്കുറിച്ചുള്ള കഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്.


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>