എഴുത്തിലും ജീവിതത്തിലും ഒരുപോലെ മാനവികതയ്ക്ക് പ്രാധാന്യം നല്‍കിയ എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീറെന്ന് കല്‍പറ്റനാരായണന്‍. ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും വര്‍ണ്ണത്തിന്റെയും പേരില്‍ മനുഷ്യര്‍ പരസ്പരം കലഹിക്കുന്ന ഇക്കാലത്ത് ബഷീര്‍കൃതികളുടെ പുനര്‍വായനയ്ക്ക് പ്രസക്തിയേറുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ടൈഗറിലൂടെയും ഭൂമിയുടെ അവകാശികളിലൂടെയും ബഷീര്‍ സൃഷ്ടിച്ച ലോകബോധം മാനവികതയെ ഊട്ടി ഉറപ്പിക്കുന്നതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഫാറൂഖ് കോളജ് മലയാള വിഭാഗം സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബഷീര്‍ ദിനത്തോടനുബന്ധിച്ച് മലയാള വിഭാഗം വിദ്യാര്‍ഥികള്‍ ബേപ്പൂരിലെ ബഷീറിന്റെ വീട് സന്ദര്‍ശിക്കുകയും മക്കളായ ഷാഹിന, അനീസ് എന്നിവരോട് സംവദിക്കുകയും ചെയ്തു.