ഇത് ഒരു കൂട്ടായ വിജയമാണെന്ന് എഴുത്തുകാരി ശാരദക്കുട്ടി. തല ഉയര്‍ത്തി നില്‍ക്കാന്‍ സ്ത്രീകള്‍ക്ക് അവസരം ഉണ്ടാക്കിയ തീരുമാനമാണിതെന്നും എല്ലാ സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ച് അവള്‍ക്കൊപ്പം നിന്ന ഇടതുപക്ഷ സര്‍ക്കാരിനെ കുറിച്ചും കേരള പോലീസിനെ കുറിച്ചും അഭിമാനം തോന്നുന്നു എന്നും ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു
ശാരദക്കുട്ടിയുടെ പോസ്റ്റ് വായിക്കാം
അഭിമാനിക്കുന്നു. പൊരുതി നിന്ന പെണ്‍കുട്ടിയെകുറിച്ച്. എല്ലാ സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ച് അവള്‍ക്കൊപ്പം നിന്ന ഇടതുപക്ഷ സര്‍ക്കാരിനെ കുറിച്ച്. കേരള പോലീസിനെ കുറിച്ച്. എല്ലാ പിന്തുണയും നല്‍കിയ പൊതുസമൂഹത്തെ കുറിച്ച്.വിടാതെ പിന്തുടര്‍ന്ന സോഷ്യല്‍ മീഡിയയെ കുറിച്ച്. വിവേകം കൈവിടാതെ ഇടപെട്ട മറ്റു മാധ്യമങ്ങളെ കുറിച്ച്…ജാഗ്രത ഉള്ളവരായിരിക്കാന്‍ ശ്രദ്ധിച്ച മനുഷ്യസ്‌നേഹികളെ കുറിച്ച്…ഇത് ഒരു കൂട്ടായ വിജയം. തല ഉയര്‍ത്തി നില്‍ക്കാന്‍ സ്ത്രീകള്‍ക്ക് അവസരം ഉണ്ടാക്കിയ തീരുമാനം.