മലയാളത്തിലെ ആധികാരിക നിഘണ്ടുവായ ശബ്ദതാരാവലി പ്രസിദ്ധീകരിച്ചതിന്റെ ശതാബ്ദിയുടെ ഭാഗമായി കേരളം സാഹിത്യ അക്കാദമിയും സംസ്കൃത സർവ്വകലാശാല മലയാള വിഭാഗവും ചേർന്ന് ബുധനാഴ്ച ഏകദിന ക്യാമ്പ് നടത്തും. സർവ്വകലാശാല അക്കാദമിക് ഹാളിൽ രാവിലെ 10 : 30 നു സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖൻ ഉദ്ഘാടനം ചെയ്യും. ഡോ . ധർമ്മരാജ് അടാട്ട് മുഖ്യാതിഥിയാകും. ഡോ. കെ പി മോഹനൻ , ഡോ . സുനിൽ പി ഇളയിടം എന്നിവർ സംസാരിക്കും. ഡോ. സ്കറിയ സക്കറിയ , ഡോ. ടി ബി വേണുഗോപാല പണിക്കർ , അഞ്ജുമോൾ ബാബു എന്നിവർ പ്രബന്ധം അവതരിപ്പിക്കും.
മലയാള നിഘണ്ടുക്കളുടെ കൂട്ടത്തില്‍ ഏറ്റവും പ്രചുരവും പ്രാമാണികത്വവും ലഭിച്ച 2200 ല്‍ പരം താളുകളുള്ള ഈ നിഘണ്ടു മലയാള പദങ്ങളുടെ അര്‍ത്ഥത്തെ സംബന്ധിച്ചിടത്തോളം അവസാനവാക്കായി കണക്കാക്കപ്പെടുന്നു. മാത്രമല്ല ശ്രേയല്‍ക്കരമായി സ്വന്തം ജീവിതം നയിക്കാവുന്ന ഒരാള്‍ സ്വാര്‍ത്ഥ ലാഭങ്ങളില്ലാതെ ഭാഷയ്ക്കുവേണ്ടി ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെയ്ക്കാന്‍ സന്നദ്ധതകാട്ടിയതിന്റെ ഉത്തമോദാഹരണമാണ് ഈ കൃതി.