Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

വിശപ്പിന്റെയും രുചിയുടെയും പുസ്തകം

$
0
0

mamsabook

ഭക്ഷണത്തിന്റെ പേരില്‍ തെരുവില്‍ അക്രമങ്ങള്‍ അരങ്ങേറുകയും ആള്‍ക്കൂട്ട നീതി നടപ്പാക്കപ്പെടുകയും ചെയ്യുന്ന കാലത്ത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ രുചി വൈവിധ്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പട്ടാമ്പി ശ്രീനീലകണ്ഠ സംസ്‌കൃത കോളജ് പുറത്തിറക്കിയ ഈ മാഗസിന്‍.  “മാംസബുക്ക്,വിശപ്പിന്റെയും രുചിയുടെയും പുസ്തകം” എന്ന് പേരിട്ടിരിക്കുന്ന ഈ മാഗസിന്‍ വിശപ്പിന്റെയും രുചിയുടെയും മാത്രം പുസ്തകമല്ല, വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ കൂടി പുസ്തകമാണെന്ന് അടിവരയിടുകയാണ്.

ഇന്ത്യയിലെങ്ങും ഉയര്‍ന്നു കേട്ട ഭക്ഷണത്തിന്റെ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് ഈ മാഗസിന്‍ ശ്രദ്ധേയമാവുന്നത്. മാംസഭക്ഷണം കഴിക്കുന്നത് മോശമായും സസ്യഭക്ഷണം കഴിക്കുന്നത് ആഡ്യത്തമായും ചില കേന്ദ്രങ്ങള്‍ പ്രചരണം നടത്തുമ്പോള്‍ ഈ മാഗസിന്‍ ഇന്ത്യയിലെ ദരിദ്രകോടികളുടെ പക്ഷം ചേര്‍ന്ന് നില്‍ക്കുന്നു. ഭക്ഷണം കുറ്റമാകുന്ന കാലത്ത് ഇന്ത്യന്‍ സംസ്‌കാരം ഉള്‍ക്കൊള്ളുന്ന വിവിധ രുചി വൈവിധ്യങ്ങളെക്കുറിച്ച് വായനക്കാരോട് മാഗസിന്‍ സംവദിക്കുന്നു. ഭരണകൂടങ്ങള്‍ക്ക് വിശപ്പില്ലാതാക്കാന്‍ കഴിയാത്ത കാലത്തോളം ഭക്ഷണത്തിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നുള്ള പ്രഖ്യാപനമാണ് മാഗസിന്‍ ലക്ഷ്യമിടുന്നതെന്ന് എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയന്‍ ഭാരവാഹികള്‍ പറയുന്നു. mamsabook

കോളേജ് വിദ്യാര്‍ത്ഥികളുടെ വിശപ്പകറ്റിയ ക്യാന്റീന്‍ ജീവനക്കാരി ബേബി പട്ടാമ്പി എം എല്‍ എ .മുഹമ്മദ് മുഹ് സിന്‍ നില്‍ നിന്നും മാഗസിന്‍ ഏറ്റുവാങ്ങി പ്രകാശനം നിര്‍വ്വഹിച്ചത്.


Viewing all articles
Browse latest Browse all 3641

Trending Articles