ഡി സി പുസ്തകമേളയില്‍ ആഗസ്റ്റ് പത്താം തീയതി പുതുനോവലുകളുടെ പ്രകാശനം നടക്കും. വി എം ദേവദാസിന്റെ ചെപ്പും പന്തും, ലിജി മാത്യുവിന്റെ ‘ദൈവാവിഷ്ടര്‍’, ഫ്രാന്‍സിസ് നെറോണയുടെ ‘അശരണരുടെ സുവിശേഷം’, പി കണ്ണന്‍കുട്ടിയുടെ ‘ബഹുരൂപികള്‍’, ഷീബ ഇ കെയുടെ ‘മഞ്ഞ നദിയിലെ സൂര്യന്‍’, ബീനയുടെ ഒസ്സാത്തി എന്നിവയാണ് പ്രകാശിപ്പിക്കുന്ന നോവലുകള്‍.
ടി ഡി രാമകൃഷ്ണന്‍, എന്‍ ഇ സുധീര്‍, ഫ്രാന്‍സിസ് നെറോണ, പ്രദീപ് ഭാസ്‌കര്‍, ലിജി മാത്യു, കണ്ണന്‍കുട്ടി, ഷീബ ഇ കെ, ലതാലക്ഷ്മി, ബീന, വി എം ദേവദാസ് എന്നിവര്‍ പങ്കെടുക്കും.