ഡി സി പുസ്തകമേളയില്‍ പതിനാലാം തീയതി ഡോ.ബാബു ജോസഫിന്റെ’ പദാര്‍ത്ഥം മുതല്‍ ദൈവകണം വരെ’, ഡോ ടി പി സേതുമാധവന്റെ ‘പഠനവും തൊഴിലും വിജയമന്ത്രങ്ങള്‍’, പ്രൊഫ എസ് ശിവദാസിന്റെ ‘അല്‍ഹസന്‍ മുതല്‍ സി വി രാമന്‍വരെ’ എന്നീ പുസ്തകങ്ങള്‍ പ്രകാശിപ്പിക്കും.
ഡോ. വി പി എന്‍ നമ്പൂതിരി, ഡോ.ബി.അശോക്, ഡോ.ബാബു ജോസഫ്, പ്രൊഫ എസ് ശിവദാസ്, ടി പി സേതുമാധവന്‍ എന്നിവര്‍ പങ്കെടുക്കും.
പുസ്തകപ്രകാശനം, കാവ്യോത്സവം, കഥാഫെസ്റ്റ്, സാംസ്‌കാരികോത്സവം, കുട്ടികള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളുമായി തുടങ്ങിയ 25-ാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേള ആഗസ്റ്റ് 15ന് സമാപിക്കും.