പ്രശസ്ത ഉറുദു കവി അബ്ദുള്‍ ഖ്വാവി ദസ്‌നവിയുടെ 87-ാം പിറന്നാളിന് ഗൂഗിളിന്റെ ആദരവ്. ഡൂഡിലില്‍ ദസ്‌നവിയുടെ ചിത്രം ചേര്‍ത്തും ഗൂഗിള്‍ എന്ന് ഉറുദുവില്‍ എഴുതിയുമാണ് ഗൂഗിള്‍ ദസ്‌നവിയോടുള്ള ആദരവ് പ്രകടിപ്പിച്ചത്.
1930ല്‍ ബീഹാറിലെ ദസ്‌ന ഗ്രാമത്തില്‍ ജനിച്ച ഖ്വാവി ഇന്ത്യയിലെ ഉറുദു സാഹിത്യത്തിന്റെ വളര്‍ച്ചയില്‍ വളരെയധികം പങ്കു വഹിച്ചിട്ടുണ്ട്. ഭോപ്പാല്‍ സെയ്ഫിയ കോളേജില്‍ നിന്നും ഉറുദു വിഭാഗം മേധാവിയായി വിരമിച്ച ദസ്‌നവിയുടെ ശിഷ്യന്‍മാര്‍ പലരും പ്രശസ്ത പണ്ഡിതരും സാഹിത്യകാരന്‍മാരുമാണ്. ജാവേദ് അക്തറും ഇക്ബാല്‍ മസൂദും വരെ ഇക്കൂട്ടത്തിലുണ്ട്.
നിരവധി ലേഖനങ്ങളും കൃതികളും ദസ്‌നവി ഉറുദു സാഹിത്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്. 2011 ജൂലൈ ഏഴിന് അദ്ദേഹം അന്തരിച്ചു.’സാത്ത് താഹിരെന്‍,’ ‘മോട്ടാലഇകൊതൂത് ഗലിബ്,’ ‘തലാഷ്ഇആസാദ്,’ തുടങ്ങിയവയാണ് ദസ്‌നവിയുടെ പ്രധാന കൃതികള്‍