ഭാതത്തിലെ ഇതിഹാസപുരാണങ്ങളായ രാമാണവും മഹാഭാരതവും ഭഗവതവും ഇല്ലാത്ത ഹൈന്ദവഭവനങ്ങളും ക്ഷേത്രങ്ങളുമില്ല. സംസ്കൃതത്തില്‍ വിരചിതമായ ഇവ എഴുത്തച്ഛന്റെ കിളിപ്പാട്ടിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതമായത്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ രാമായണമാസവും സപ്താഹദിനങ്ങളിലും ഒക്കെ മുഴങ്ങിക്കേള്‍ക്കുന്നതും ഇതാണ്. മനുഷ്യജീവിതത്തില്‍ നടക്കുന്നതായ എല്ലാ സംഭവവികാസങ്ങളും ഈ കൃതികളില്‍ നേരത്തേത്തന്നെ കൊത്തിവച്ചിട്ടുണ്ടെവന്നാണ് പറയപ്പെടുന്നത്. ധാരാളം കഥകളും ഉപകഥകളുമായി നിറഞ്ഞിരിക്കുന്ന ഈ മൂന്ന് മഹദ്ഗ്രന്ഥങ്ങള്‍ ഒന്നിച്ച് ഒറ്റ പുസ്തകമായി നിങ്ങളുടെ മുന്നിലെത്തിക്കുകയാണ് ഡി സി ബുക്സ്. ഗദ്യരൂപത്തില്‍ തയ്യാറാക്കുന്ന ഈ ഗ്രന്ഥം ‘ഇതിഹാസ പുരാണത്രയം’ എന്നപേരിലാണ് പുറത്തിറക്കുക.
അക്കിത്തം അച്യുതന് നമ്പൂതിരി, സുഗതകുമാരിഎന്നിവരുടെ നേതൃത്വത്തില്‍ എല്ലാ ഭാഗങ്ങളും ഉള്‍ക്കൊള്ളിച്ച്, എല്ലാ ആഖ്യാന ഉപാഖ്യങ്ങളും ഉള്‍പ്പെടുത്തി, മൂലവും വിവര്‍ത്തനവും വ്യാഖ്യാനവും വായിക്കുമ്പോഴുള്ള ക്ലിഷ്ടതയും വിരസതയും പൂര്‍ണ്ണമായും ഒഴിവാക്കി, സാധാരണക്കാര്‍ക്കു മനസ്സിലാകുന്ന വിധത്തിലുള്ള ഭാഷാശൈലിയിലാണ് ഈ പുസ്തകം തയ്യാറാക്കുന്നത്. ഒപ്പം വിശദമായ കഥാപാത്രസൂചികയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡിമൈ 1/8 സൈസില്‍ അഞ്ചു വാല്യങ്ങളിലായി 5000 പേജുകളും ബഹുവര്‍ണ്ണചിത്രപേജുകളുമായി പ്രി പബ്ലിക്കേഷന്‍ വ്യവസ്ഥയിലാണ് ‘ഇതിഹാസ പുരാണത്രയം‘ പ്രസിദ്ധീകരിക്കുന്നത്. ഇതിന്റെ മുഖവില 5500 രൂപയാണ്. എന്നാല്‍ പ്രി പബ്ലിക്കേഷന്‍ വഴി ബുക്കുചെയ്യുന്നവര്‍ക്ക് 3333 രൂപയ്ക്ക് പുസ്തകം സ്വന്തമാക്കാവുന്നതാണ്. തവണകളായും തുക അടയ്ക്കാവുന്നതാണ്. (2000 + 1333= 3333 (30 ദിവസത്തിനുള്ളില്‍) രൂപ , 1000+1000+1500 = 3500 രൂപ (90 ദിവസത്തിനുള്ളില്‍) രണ്ടും മൂന്നും തവണകളായി അടയ്ക്കാം.) ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്കാണ് ഈ സുവര്‍ണ്ണാവസരമുള്ളത്. പുസ്തകത്തിന്റെ പ്രി പബ്ലിക്കേഷന്‍ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു
ഡി സി ബുക്സിന്റെ https://onlinestore.dcbooks.com/ , http://prepublication.dcbooks.com/product/ithihasa-puranathrayam എന്ന ഓണ്‍ ലൈന്‍ സ്റ്റോറിലൂടെയും കേരളത്തിലുടനീളമുളള ഡി സി ബുക്സ് കറന്റ് ബുക്സ് ശാഖകളിലൂടെയും പ്രി ബുക്കിങ് ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്ക് ചെയ്യുന്നതിനുമായി ബന്ധപ്പെടുക; 9947055000,9846133336 http://prepublication.dcbooks.com/product/ithihasa-puranathrayam /https://onlinestore.dcbooks.com/books/ithihasa-puranathrayam-5-volumes,