പ്രസാധനരംഗത്തെ നൂതന പ്രവണതകളെ പരിചപ്പെടുത്തുന്നതിനും പ്രശ്‌നങ്ങളെകുറിച്ച് മനസ്സിലാക്കുന്നതിനും പുതിയ വിപണനതന്ത്രങ്ങളെക്കുറിച്ചറിയുന്നതിനുമായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്റ്ററി (FICCI)/യുടെ ആഭിമുഖ്യത്തില്‍ പബ്ലികോണ്‍ 2017 (PuliCon -@017)എന്ന പേരില്‍ സംവാദം ആരംഭിച്ചു. മികച്ച ഇംഗ്ലിഷ് ഹിന്ദി പുസ്തകങ്ങള്‍ക്കുള്ള പബ്ലികോണ്‍ അവാര്‍ഡും നല്‍കുന്നുണ്ട്.
ഡിസംബര്‍ 1ന് വൈകിട്ട് ഡല്‍ഹി ഫെഡറേഷന്‍ ഹൗസില്‍ നടക്കുന്ന പരിപാടിയില്‍ ഡി സി ബുക്‌സ് സിഇഒ രവി ഡീസീ Marketing Beyond Picturesque Cover & Catchy B-lurb എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ച നയിക്കും. രാജീവ് ദിനകര്‍,( Founder & CEO,) പ്രീതി ഹിംഗോരണി( Head – Brand & PR, Cambridge Universtiy Press,) നവീന്‍ ചൗധരി( Head Marketing – Global Academic Publishing, Oxford Universtiy Prsse), വികേഷ് ധ്യാനി( Co-founder, Director, OakBridge Publishing Pvt. Ltd), രമേഷ് യാദവ്( Head – Marketing, Pearson India) തുടങ്ങിയവര്‍ പങ്കെടുക്കും.
ഊര്‍വശി ഭൂട്ടാലിയ (Director & Publisher Zubaan), രത്‌നേഷ് ഝാ (MD Cambridge University Prsse) എന്നിവരുടെ നേതൃത്വത്തിലാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്റ്ററിയുടെ പ്രവര്‍ത്തനം. ഡി സി കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പബ്ലികോണിന്റെ പങ്കാളിയാകും.