ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജ് മലയാളം ബിരുദാനന്തര ബിരുദ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സെമിനാറും പുസ്തകചര്‍ച്ചയും സംഘടിപ്പിക്കും. ഡിസംബര്‍ 09 ന് രാവിലെ 11 മണിക്ക് കോളജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച രാജേന്ദ്രന്‍ എടത്തും കരയുടെ ഞാനും ബുദ്ധനും എന്ന നോവലിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനവും ചടങ്ങില്‍വച്ച് നിര്‍വ്വഹിക്കും.
രാജേന്ദ്രന്‍ എടത്തുംകര, സന്തോഷ് ഏച്ചിക്കാനം, സാവിത്രി ലക്ഷ്മണന്‍, ഡോ ആര്‍ വി എം ദിവാകരന്‍, ഡോ അജു കെ നാരായണന്‍, ദീപ നിശാന്ത്, ഡോ താമസ് സക്കറിയ, ഡോ സുനില്‍ ജോസ് (സിഎംഐ), ഡോ ശോഭിതാ ജോയ്, ഡോ. ഷിമി പോള്‍ ബേബി, ഡോ ഷാജു വര്‍ഗീസ്, ഡോ ഷൈജി സി മുരിങ്ങാത്തേരി, ശശിധരന്‍ അന്തതത്‌പോയില്‍, ഫാ മാത്യൂസ് വാഴക്കുന്നം, അയ്യപ്പദാസ് ബി ഒ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.