പുറത്തിറങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ വന്‍വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഡോ. ജേക്കബ് തോമസ് ഐ. പി. എസ്സിന്റെ പുതിയ പുസ്തകം ‘കാര്യവും കാരണവും‘ വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റി. 30 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ താന്‍ കടന്നുപോയ വകുപ്പുകളില്‍ എതിരിട്ട വെല്ലുവിളികളെക്കുറിച്ചാണ് ആത്മകഥയുടെ രണ്ടാം ഭാഗമായ കാര്യവും കാരണവും പറയുന്നത്. വിജിലന്‍സിന്റെ തലപ്പത്തുനിന്ന് തന്നെ മാറ്റുവാനുണ്ടായ കാരണങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.
ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളെ നോക്കി ഫോട്ടോഷോപ്പ് വികസനമെന്ന് നാം കൂക്കി വിളിക്കുമ്പോള്‍, കേരളം എവിടെ നില്‍ക്കുന്നു എന്നതിനെ സംന്ധിച്ചഒരു ഉള്‍ക്കാഴ്ച നമുക്കുണ്ടാവേണ്ടതുണ്ടെന്ന് ഈ പുസ്തകം ബോധ്യപ്പെടുത്തുന്നു. ആളോഹരി വരുമാനത്തില്‍നിന്നും ആളോഹരി ആനന്ദം എന്ന പുത്തന്‍ ആശയത്തിലേക്ക് ബൗദ്ധികമായി മുമ്പിലുള്ള രാജ്യങ്ങള്‍ എത്തിയപ്പോള്‍ നമ്മുടെനാട്ടില്‍ അങ്ങനെയൊരു ആശയം പോലും രൂപപ്പെട്ടിട്ടില്ല എന്ന വസ്തുതകാര്യകാരണസഹിതം ജേക്കബ് തോമസ് അവതരിപ്പിക്കുന്നുണ്ട്. കാലത്തിനൊപ്പം ജീവിക്കുവാന്‍ ഓരോ വ്യക്തിയും ആര്‍ജ്ജിക്കേണ്ട കാര്യശേഷി എന്ന കരുത്തിനെക്കുറിച്ചാണ്തന്റെ വെല്ലുവിളികളിലൂടെയും അനുഭവങ്ങളിലൂടെയും ‘കാര്യവും കാരണവും‘ നമ്മോടു പങ്കുവയ്ക്കുന്നത്.
ഇ. പി. ജയരാജന്‍ ഉള്‍പ്പെട്ടബന്ധുനിയമനവിവാദം, പാറ്റൂര്‍ ഭൂമിക്കേസിന്റെ വസ്തുതകള്‍, ചില വന്‍കിട ‘മുതലാളിമാരുടെ’ കായല്‍-വയല്‍ കയ്യേറ്റങ്ങള്‍, ചില രാഷ്ട്രീയനേതാക്കളുടെ ധാര്‍ഷ്ട്യം, അഴിമതിയുടെ ചാകര നിലനില്‍ക്കുന്ന ചിലവകുപ്പുകളെക്കുറിച്ചുള്ള സമ്പൂര്‍ണ്ണ വിവരണങ്ങള്‍ തുടങ്ങി വരുംകാല കേരളം ചര്‍ച്ച ചെയ്യുന്ന ഒട്ടേറെ വിവാദങ്ങള്‍ പുസ്തകത്തിലുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ ഏതു മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഉപകാരപ്പെടുന്ന ഉള്‍ക്കാഴ്ചകളിലൂടെയായിരിക്കും ഈ പുസ്തകം കാലത്തെ അതിജീവിക്കുക. പൊതുസമൂഹബോധത്തിന് ഉള്‍ക്കൊള്ളുവാന്‍ അല്പം പ്രയാസമുള്ള ചില അപ്രിയസത്യങ്ങളെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുവാനുള്ള ആര്‍ജ്ജവം ജേക്കബ് തോമസ് ഈ പുസ്തകത്തില്‍ കാണിക്കുന്നുണ്ട്.എടുത്തുപറയേണ്ടത് ജൈവകൃഷിയെ സംന്ധിച്ച നിലപാടുകളാണ്.
നമ്മുടെ സംസ്ഥാനത്തിന്റെ അടിസ്ഥാന കാര്‍ഷികനയംതന്നെ ഇപ്പോള്‍ ജൈവകൃഷിയാണ്. എന്നാല്‍ ജൈവകൃഷി ഊതിവീര്‍പ്പിച്ച ഒരു ബലൂണ്‍ മാത്രമാണെന്നും കേരളം പോലെ ജനാഹുല്യമുള്ള ഒരു സംസ്ഥാനത്തിന്റെ ഔദ്യോഗിക കാര്‍ഷികനയമായി ഒരിക്കലും ജൈവകൃഷി സാധ്യമല്ലെന്നും ഇദ്ദേഹം പറയുന്നു. കേരളത്തില്‍ശക്തമായി വേരുപിടിച്ചുകൊണ്ടിരിക്കുന്ന മതതീവ്രവാദത്തെക്കുറിച്ചും ജേക്കബ് തോമസ് തുറന്നുപറയുന്നുണ്ട്. ഒപ്പം സര്‍ക്കാരിന്റെ ഔദ്യോഗിക മദ്യനയത്തെയും തള്ളിക്കളയുന്നു. തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ തൊഴില്‍മേഖല തിരഞ്ഞെടുക്കുന്നതിനെ സംന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ഒരു വലിയ അധ്യായവും ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു.