ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വര്‍ഷം തോറും നല്‍കിവരുന്ന ക്രോസ് വേഡ് പുരസ്‌കാരത്തിനുള്ള അന്തിമ പട്ടിക പ്രഖ്യാപിച്ചു. ഫിക്ഷന്‍ ,നോണ്‍ ഫിക്ഷന്‍, വിവര്‍ത്തനം ബിസിനസ്സ് ,ജീവചരിത്രം ,ആരോഗ്യം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളില്‍ ആണ് അവാര്‍ഡുകള്‍ നല്‍കുന്നത്. 3 ലക്ഷം രൂപയും, പോപ്പുലര്‍ ചോയ്‌സ് വിഭാഗത്തില്‍ 1 ലക്ഷം രൂപയുമാണ് പുരസ്‌കാരമായി നല്‍കുന്നത്.
ക്രോസ് വേഡ് പുരസ്‌കാര പട്ടികയില്‍ നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ ശശിതരൂരിന്റെ An Era of Darkness, ട്രാന്‍സലേഷന്‍ വിഭാഗത്തില്‍ സേതുവിന്റെ The Saga of Muziris , സുഭാഷ് ചന്ദ്രന്റെ A Preface to Man ( മനുഷ്യന് ഒരു ആമുഖം) എന്നീ പുസതകങ്ങും ഇടംപിടിച്ചിട്ടുണ്ട്.
ഇതില്‍ പോപ്പുലര്‍ ചോയ്‌സ് വിഭാഗത്തില്‍ ഫിക്ഷന്‍ എഴുത്തുകാരുടെ ചുരുക്കപ്പട്ടികയില്‍ ചേതന്‍ ഭഗത്ത് ,രവീന്ദര്‍ സിംഗ് , ട്വിങ്കിള്‍ ഖന്ന, ദര്‍ജോയ് ദത്ത, അശ്വിന്‍ സാംഖി, എന്നിവരുടെ പുസ്തകങ്ങള്‍ ഉണ്ട്. ചേതന്‍ ഭഗത്തിന്റെ ‘വണ്‍ ഇന്ത്യന്‍ ഗേളാണ്’ അവസാന ഘട്ട പട്ടികയില്‍ ഇടം പിടിച്ചത്. രവീന്ദര്‍ സിങ്ങിന്റെ ‘ദിസ് ലവ് ദാറ്റ് ഫീല്‍സ് റൈറ്റ് ‘ എന്ന പുസ്തകമാണ് പട്ടികയിലുള്ളത്. നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ സദ്ഗുരുവിന്റെ‘ ഇന്നര്‍ എഞ്ചിനീയറിങ്’ എന്ന പുസ്തകമാണുള്ളത്. രുചി ശര്‍മയുടെ ‘ദി റൈസ് ആന്‍ഡ് ഫാള്‍ ഓഫ് നേഷന്‍സ്’ എന്ന പുസ്തകവും ഇതേ വിഭാഗത്തില്‍ ഇടം നേടി. ഈ ഇനത്തില്‍ ദേവദത്ത് പട്‌നായിക്, രാധാകൃഷ്ണന്‍ പിള്ള എന്നിവരുടെ പുസ്തകവുമുണ്ട്.
ജീവചരിത്രങ്ങളുടെ ചുരുക്കപ്പട്ടികയിലെ പ്രധാന ആകര്‍ഷണം കരണ്‍ ജോഹറിനെപ്പറ്റി പൂനം സക്‌സേന എഴുതിയ ‘ആന്‍ അണ്‍ സൂട്ടബിള്‍ ബോയ് ‘ ആണ്. യസീര്‍ ഉസ്മാന്‍ എഴുതിയ ‘രേഖ അണ്‍ടോള്‍ഡ് സ്‌റ്റോറി’ യും ഈ വിഭാഗത്തിലെ ശ്രദ്ധ നേടിയ പുസ്തകമാണ്.
www.crosswordbookawards.com എന്ന സൈറ്റ് വഴി ഓണ്‍ലൈന്‍ വോട്ട് രേഖപ്പെടുത്തി വായനക്കാര്‍ക്കും അവാര്‍ഡിന്റെ ഭാഗമാകാന്‍ അവസരമുണ്ട്.