ഡി സി കിഴക്കേമുറി ഫൗണ്ടേഷനും കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ തുടരുന്നു. കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ www.keralaliteraturefestival.com വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡിസി/ കറന്റ് ബുക്‌സ് ശാഖകളിലും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
2018 ഫെബ്രുവരി 8,9,10,11 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് ഒരുക്കുന്ന അഞ്ച് വേദികളിലായാണ് സാഹിത്യോത്സവം നടത്തുന്നത്. വിദേശരാജ്യങ്ങളി ലെയുള്‍പ്പടെ 350 ലേറെ എഴുത്തുകാരും ചിന്തകരും സാമൂഹിക പ്രവര്‍ത്തകരും സാഹിത്യോത്സവത്തില്‍ പങ്കെടുക്കും. ഫെസ്റ്റിവലില്‍ അതിഥി രാജ്യമായി എത്തുന്നത് അയര്‍ലണ്ടാണ്. കെ സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍.
കെഎല്‍എഫ് വാര്‍ത്തകളും വിശേഷങ്ങളും ലഭിക്കുന്നതിനുള്ള ആന്‍ഡ്രോയ്ഡ് ആപ്പും ഐഒഎഎസും പുറത്തിറക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.keralaliteraturefestival.com/ ; www.dcbooks.com സന്ദര്‍ശിക്കുക. Read more….