ഉന്നത ശമ്പളം ലഭിക്കുന്ന ഒട്ടനവധി ജോലികളുണ്ടെങ്കിലും ഇന്ത്യന്‍യുവത്വം തിരഞ്ഞെടുക്കുന്ന കരിയര്‍ ഓപ്ഷനുകളില്‍ ഒന്നാം സ്ഥാനത്താണ് സിവില്‍ സര്‍വ്വീസ്. സമൂഹത്തില്‍ ലഭിക്കുന്ന ഉന്നതമായ പദവിയും ജോലി നല്‍കുന്ന വിശാലമായ അധികാരവുമെല്ലാമാണ് യുവാക്കളെ സിവില്‍ സര്‍വ്വീസിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ ആ ലക്ഷ്യത്തിലേയ്ക്ക് എത്തിച്ചേരുക എന്നത് എളുപ്പമല്ല. ആത്മവിശ്വാസത്തെയും ദൃഢനിശ്ചയത്തെയും അഭിലാഷത്തെയും കഠിനാധ്വാനത്തെയും ഒരുപോലെ പരീക്ഷിക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷ തന്നെയാണ് ഉദ്യോഗാര്‍ത്ഥികളുടെ മുന്നിലുള്ള കടമ്പ.
സിവില്‍ സര്‍വ്വീസ് മെയ്ന്‍ പരീക്ഷ ലക്ഷ്യമിടുന്നവര്‍ക്കു ഒരു സഹായഹസ്തമാണ് ഡി സി ബുക്‌സ് പുറത്തിറക്കിയ പാത്ത് ഫൈന്‍ഡര്‍ (PATHFINDER – CIVIL SERVICES MAIN EXAMINATION) എന്ന ഇംഗ്ലീഷ് പുസ്തകം. മെയ്ന്‍ പരീക്ഷയുടെ ഘടനയിലും സിലബസിലും യു.പി.എസ്.സി വരുത്തിയ മാറ്റങ്ങള്‍ അടക്കം വിശദമാക്കിക്കൊണ്ടാണ് പാത്ത് ഫൈന്‍ഡര്‍ തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ സിവില്‍ സര്‍വ്വീസ് മോഹമുള്ളവര്‍ക്ക് ശരിയായ ദിശ കാണിച്ചു തരുന്നു ഈ പുസ്തകം.
സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ നാല് ജനറല്‍ സ്റ്റഡീസ് പേപ്പറുകളെയും വിഷയാടിസ്ഥാനത്തില്‍ പല വിഭാഗങ്ങളായ് തിരിച്ച് പുസ്തകത്തില്‍ വിശദീകരിച്ചിരിക്കുന്നു. മാത്രമല്ല സിലബസിലെ അറുപത് വിഷയങ്ങളെ വിശദമായ വിശകലനത്തിനും വിധേയമാക്കിയിട്ടുണ്ട്. പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവര്‍ക്ക് സഹായകരമായേക്കാവുന്ന പുസ്തകങ്ങളെയും പാത്ത് ഫൈന്‍ഡറില്‍ ചൂണ്ടിക്കാട്ടുന്നു. മാതൃകാ ചോദ്യപ്പേപ്പറുകള്‍, ഉപന്യാസം എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവയും വിശദീകരിക്കുന്ന പുസ്തകം അതീവ നിര്‍ണായകമായ വ്യക്തിത്വ പരീക്ഷയ്ക്കുവേണ്ട മാര്‍ഗ നിര്‍ദേശങ്ങളും നല്‍കുന്നു.
സിവില്‍ സര്‍വ്വീസ് മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ടി പി ശ്രീനിവാസന്‍, എ പി എം മുഹമ്മദ് ഹനീഷ് തുടങ്ങിയവരുടെ മാര്‍ഗ്ഗരേഖകളും പാത്ത്‌ഫൈന്‍ഡര്‍ പങ്കുവയ്ക്കുന്നു. ഇവ ഓരോ ഉദ്യോഗാര്‍ത്ഥികള്‍ക്കും വിലപ്പെട്ടതാണ്. വളര്‍ന്നു വരുന്ന സിവില്‍ സര്‍വ്വീസ് പരിശീലന സ്ഥാപനമായ എന്‍എസിഎ ടീമാണ് പാത്ത്‌ഫൈന്‍ഡറിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. 2014ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 48-ാം റാങ്ക് കരസ്ഥമാക്കിയ, ഇപ്പോള്‍ തിരുവനന്തപുരം സബ്കളക്ടറായ ഡോ.ദിവ്യ എസ് അയ്യരാണ് പുസ്തകത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.
പ്രമുഖ ഓണ്‍ലൈന്‍ പുസ്തക വ്യാപാര സൈറ്റായ ആമസോണില്‍ അത്ഭുതകരമായ പ്രതികരണം ലഭിച്ച പുസ്തകം ഡിസി ബുക്‌സ് ഐറാങ്ക് ഇംപ്രിന്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. Path Finder ന്റെ ഏഴാമത് പതിപ്പ് പുറത്തിറങ്ങി.