Image may be NSFW.
Clik here to view.
ദലിത് മുന്നേറ്റത്തിന്റെ സൈദ്ധാന്തികന്‍, സാമൂഹിക പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, ആദ്യത്തെ ദലിത്ബഹുജന്‍ ആനുകാലികമായ നലുപുവിന്റെ അമരക്കാരിലൊരാള്‍ ഇങ്ങനെ നിരവധി വിശേഷണങ്ങളാണ് കാഞ്ച ഐലയ്യയ്ക്ക്. ദലിത് ബഹുജന പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായ അദ്ദേഹം കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംവദിക്കാനെത്തും. ഇന്ന് സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ചവട്ടിത്താഴ്ത്തപ്പെടുന്ന വിഭാഗത്തെക്കുറിച്ചും അവരുടെ പ്രശ്‌നങ്ങളെക്കുറിച്ചും, പോരാട്ട വിജയങ്ങളെക്കുറിച്ചും അദ്ദേഹം ചര്‍ച്ചചെയ്യും. ഒപ്പം ദളിത് സാഹിത്യത്തെക്കുറിച്ചും കാഞ്ച ഐലയ്യ സംസാരിക്കും.
കാലികവിഷയങ്ങളും സാഹിത്യവും കലയും എല്ലാം വിഷയമാകുന്ന വിമതശബ്ദങ്ങളുടെ ഉത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഫെബ്രുവരി 8,9,10,11 ദിവസങ്ങളിലായി കോഴിക്കോട് കടപ്പുറത്ത് ഒരുക്കിയ തുറന്ന വേദിയില്‍ നടക്കും. കൊട്ടും പാട്ടും ആരവും അല്പം കാര്യവുമായി നാലുനാള്‍ നീളുന്ന സാഹിത്യോത്സവത്തില്‍ നിങ്ങള്‍ക്കും പങ്കാളിയാകാം..
Read More…