ബ്രിട്ടന്റെ മണ്ണില്‍ നിന്നുകൊണ്ട് അവരുടെ കോളനിയായിരുന്ന ഇന്ത്യയില്‍ ജനിച്ച ഒരാള്‍ അവരുടെ ഭാഷയില്‍ അവരെ നഖശിഖാന്തം വിമര്‍ശിച്ചുകൊണ്ട് ഒരു പ്രസംഗം അവതരിപ്പിക്കുക…അത് സോഷ്യല്‍മീഡിയയില്‍ വൈറലാവുക…ഇങ്ങനെയൊന്ന് സംഭവിക്കുമോ എന്ന് അത്ഭുതപ്പെടുന്നവര്‍ക്കുള്ള ഉത്തരരമാണ് ശശി തരൂര്‍..! ഈ അടുത്ത ദിവസം നമ്മുടെ സ്വന്തം മലയാളത്തിന്റെ സ്വന്തം ശശീതരൂര്‍ ഓക്‌സ്ഫഡ് സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗം അത്രക്കും പ്രൗഢഗംഭീരമായിരുന്നു…
വിദ്യയുടെ ലോകത്ത് ഏറ്റവും ഉയര്‍ന്ന സ്ഥാനം അലങ്കരിക്കുന്ന ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയില്‍ വിശിഷ്ടാതിഥികള്‍ക്ക് മുമ്പാകെ ശശി തരൂര്‍ നടത്തിയ പത്തു മിനിറ്റ് ദൈര്‍ഘ്യമുള്ള ആ പ്രസംഗം ലോകത്തെ ഞെട്ടിച്ചു കളഞ്ഞു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് അറിയപ്പെട്ടിരുന്ന ബ്രിട്ടന്റെ മണ്ണില്‍ നിന്നുകൊണ്ട് അവരുടെ കോളനിയായിരുന്ന ഇന്ത്യയില്‍ ജനിച്ച ഒരാള്‍ അവരുടെ ഭാഷയില്‍ അവരെ നഖശിഖാന്തം വിമര്‍ശിച്ചു കൊണ്ട് നടത്തിയ ആദ്യത്തെ പ്രസംഗമായിരിക്കും ഇത്. ‘നിങ്ങള്‍ ഞങ്ങളെ കൊള്ളയടിച്ചു എന്നാണതിന്റെ രത്‌നചുരുക്കം. പ്രസംഗത്തുടക്കം തന്നെ സദസ്യരെ ആശ്ചര്യപ്പെടുത്തി. എട്ടു മിനിറ്റാണ് എനിക്ക് സംസാരിക്കാന്‍ അനുവദിച്ചു തന്നിരിക്കുന്നത്. ഹെന്‍ട്രി എട്ടാമന്‍ പബ്ലിക് സ്പീക്കിങ് സ്‌കൂളില്‍പ്പെട്ട ആളാണ് ഞാന്‍. ഹെന്‍ട്രി എട്ടാമന്‍ തന്റെ ഭാര്യമാരോട് പറയാറുള്ളതു പോലെ ഞാന്‍ നിങ്ങളെ കൂടുതല്‍ സമയം ബുദ്ധിമുട്ടിക്കില്ല‘. ഇങ്ങനെ ആരംഭിച്ച പ്രസംഗം ഇടയ്ക്കിടെയുള്ള തകര്‍പ്പന്‍ കയ്യടികളോടെയാണ് കേള്‍വിക്കാര്‍ സ്വീകരിച്ചത്.
ആംഗല ഭാഷാ പ്രയോഗത്തില്‍ അനിതരസാധാരണമായ പ്രാവീണ്യം പ്രകടിപ്പിക്കുന്ന..മികച്ച പ്രാസംഗികനായ ശശി തരൂര്‍ 2017 ഫെബ്രുവരിയില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ(KLF) ഭാഗമാകും. കോഴിക്കോട് ബീച്ചില്‍ ഒരുക്കുന്ന വിശാലമായ വേദിയില്‍ ഫെബ്രുവരി 2,3,4,5 ദിവസങ്ങളിലായാണ് കേരളത്തിലെ ഏറ്റവും വലിയ സാഹിത്യോല്‍സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍- 2017 (KLF) സംഘടിപ്പിക്കുന്നത്.
വായനക്കാര്‍ക്ക് അവരുടെ പ്രിയപ്പെട്ട എഴുത്തുകാരുമായി സംവദിക്കാനുള്ള അവസരമാണ് ഇത്തവണയും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലൂടെ ഒരുക്കുന്നത്. ശശി തരൂരിന് പുറമേ ബിസ്മില്ലാഖാന്‍, റൊമില താപ്പര്‍, രാമചന്ദ്രഗുഹ, എം ടി വാസുദേവന്‍ നായര്‍, സക്കറിയ, ആനന്ദ് തുടങ്ങി രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ എഴുത്തുകാര്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍-2017 (KLF-2017)ന്റെ ഭാഗമാകും.
The post ശശി തരൂര്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമാകും appeared first on DC Books.