യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യയെന്ന നിലയില്‍ കുലീനമായ വ്യക്തിത്വവും പെരുമാറ്റവുമായി ലോകത്തിന്റെ ഇഷ്ടം കവര്‍ന്ന മിഷേലിന്റെ ആത്മകഥ നവംബറില്‍ പുറത്തിറങ്ങും.‘ബികമിങ്’ (Becoming) എന്ന് പേരിട്ടിരിക്കുന്ന ആത്മകഥ പ്രഥമ വനിതകളുടെ ആത്മകഥകളുടെ കൂട്ടത്തില്‍ ഏറ്റവും പ്രശസ്തമാകുമെന്നാണ് കണക്കു കൂട്ടലുകള്‍.
പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പ്രസിദ്ധീകരിക്കുന്ന ഈ ആത്മകഥ നവംബര്‍ 13 ന് പ്രകാശനം ചെയ്യും. പ്രകാശനത്തോടനുബന്ധിച്ച് മിഷേല്‍ ആഗോള പര്യടനം നടത്തുമെന്ന് പ്രസാധകര്‍ അറിയിച്ചു. ആറു കോടി ഡോളറാണ് മിഷേലിന് പ്രതിഫലം കൊടുക്കുന്നതെന്നാണ് സൂചന.
ഒരേ സമയം 24 ഭാഷകളിലാണ് പുസ്തകം പുറത്തിറങ്ങുന്നത്. പ്രഥമ വനിതയായിരുന്നപ്പോള്‍ മിഷേല്‍ തന്റെ സ്വകാര്യ ജീവിതത്തേക്കുറിച്ച് കാര്യമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ലാത്തതു കൊണ്ട് തന്നെ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ.