Image may be NSFW.
Clik here to view.
എന്‍ഡോസള്‍ഫാന്‍ ദുരന്തം ബാധിച്ച കാസര്‍ഗോഡിലെ എന്‍മകജെ എന്ന ഗ്രാമത്തിലെ ദുരിത പൂര്‍വമായ ജന ജീവിതത്തിനെ ആധാരമാക്കി അംബികാസുതന്‍ മാങ്ങാട് എഴുതിയ നോവലാണ് എന്‍മകജെ. സമൂഹത്തില്‍ പിന്നോക്കം നില്ക്കുന്ന ഒരു വിഭാഗത്തോട് ഭരണ കൂടം കാണിച്ച ക്രൂരത വിളിച്ചോതുന്നതാണ് ഈ നോവല്‍. 25 വര്‍ഷം നീണ്ടു നിന്ന വിഷ പ്രയോഗം ഒരു നാടിനെ എല്ലാ രീതിയിലും നിശ്ശബ്ദമാക്കി എന്ന് നോവല്‍ വിലപിക്കുന്നു. പരിസ്ഥിയില്‍ മനുഷ്യന്‍ ഇടപെടുന്നതിന്റെ വിനാശകരവും ദുരന്താത്മകവുമായ അവസ്ഥാ വിശേഷങ്ങളെ ഉള്ളുരുകി ആവിഷ്‌കരിക്കുന്ന ഈ നോവലിനെ ആസ്പദമാക്കി പരിസ്ഥിതിദര്‍ശനങ്ങളുടെ സഹായത്തോടെ ഷീബ സി വി തയ്യാറാക്കിയ പഠനമാണ് എന്‍മകജെ- നരകമായി തീര്‍ന്ന സ്വര്‍ഗ്ഗം.
Image may be NSFW.
Clik here to view.പ്രകൃതിയും മനുഷ്യനും, സാമൂഹ്യപ്രശ്‌നങ്ങള്‍ സാഹിത്യത്തില്‍, വിഷമയമായ എന്‍മകജെ, അതിജീവനത്തിന്റെ വെല്ലുവിളി എന്നിങ്ങനെ നാലുഭാഗങ്ങളിലായാണ് ഷീബ എന്‍മകജെ എന്ന നോവലിനെ പഠനവിധേയമാക്കിയിരിക്കുന്നത്. മലയാളത്തില്‍ സജീവമായിക്കൊണ്ടിരിക്കുന്ന ഹരിതനിരൂപണത്തിന്റെ ഒരു ഉദാഹരണം കൂടിയാണ് ഈ പഠനം.
അഷ്ടമൂര്‍ത്തി എഴുതിയ അവതാരിക, നോവലിസ്റ്റ് അംബികാസുതന്‍ മാങ്ങാടുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍, നോവലിലെ കഥാപാത്രങ്ങളായവരുടെ ചിത്രങ്ങള്‍ എന്നിവയും അനുബന്ധമായിനല്‍കിയിട്ടുണ്ട്.