യുദ്ധാനന്തരമുള്ള ശ്രീലങ്കയുടെ കഥപറഞ്ഞ ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, കെ ആര്‍ മീരയുടെ ആരാച്ചാര്‍, ഡി സി ഇയര്‍ ബുക്ക് -2018, പെരുമാള്‍ മുരുകന്റെ കീഴാളന്‍, മനു എസ് പിള്ളയുടെ ദന്തസിംഹാസനം, ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ , സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, കമലിന്റെ ആമി, എം മുകുന്ദന്റെ കുട നന്നാക്കുന്ന ചോയി, വി ജെ ജയിംസിന്റെ ആന്റിക്ലോക്ക്, ശശിതരൂരിന്റെ ഇരുളടഞ്ഞകാലം, നൃത്തം ചെയ്യുന്ന കുടകള്‍, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, രാമച്ചി, കെ ആര്‍ മീരയുടെ യൂദാസിന്റെ സുവിശേഷം, ജേക്കബ് തോമസിന്റെ കാര്യവും കാരണവും തുടങ്ങി അടുത്തകാലത്തിറങ്ങിയ പുസ്തകങ്ങളാണ് പോയവാരത്തെ ശ്രദ്ധാകേന്ദ്രം.
വായനക്കാര്‍ തെരഞ്ഞെത്തിയ പുതിയ പുസ്തകങ്ങള്‍ ഇവയാണെങ്കിലും, പോയകാലത്തെ പുസ്തകങ്ങളും വായനക്കാര്‍ തേടിയെത്തിയിരുന്നു. ദീപാ നിശാന്തിന്റെ , നനഞ്ഞുതീര്‍ത്ത മഴകള്‍, മാധവിക്കുട്ടിയുടെ എന്റെ കഥ, നീര്‍മാതളം പൂത്തകാലം, ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, പൗലോ കൊയ്‌ലോയുടെ ആല്‍കെമിസ്റ്റ്, മഞ്ഞവെയില്‍ മരണങ്ങള്‍, അര്‍ദ്ധനാരീശ്വരന്‍, നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി, ഒരു ദേശത്തിന്റെ കഥ, സ്മാരകശിലകള്‍, കഥകള്‍ കെ ആര്‍ മീര, കഥകള്‍ ഉണ്ണി ആര്‍, ഫ്രാന്‍സിസ് ഇട്ടിക്കോര, മയ്യഴിപ്പുഴയുടെ ചതീരങ്ങളില്‍, കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം,അമ്മയുടെ ഉമ്മ, ഭഗവാന്റെ മരണം, കര്‍ണ്ണന്‍, നാലുകെട്ട് തുടങ്ങിയ കൃതികളും വായനക്കാര്‍ ചോദിച്ചെത്തി.