കാരൂര്‍ നീലകണ്ഠപ്പിള്ള സ്മാരക ചെറുകഥാ പുരസ്‌കാരം ദേവദാസ് ഏറ്റുവാങ്ങി. കൃതി 2018 പുസ്തകോത്സവത്തിനു മുന്നോടിയായി സംഘടിപ്പിച്ച കാരൂര്‍ നീലകണ്ഠപ്പിള്ള സ്മാരക ചെറുകഥാ മത്സരത്തിലാണ് ദേവദാസിന്ന്റെ പന്തിരുകുലം എന്ന ചെറുകഥ ഒന്നാം സ്ഥാനം നേടിയത്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസകാരം.
രണ്ടാം സ്ഥാനം അനില്‍ ദേവസ്സിയുടെ ഗൂഗ്ള്‍ മേരി കരസ്ഥമാക്കി. 50,000 രൂപയാണ് രണ്ടാം സമ്മാനത്തുക. മൂന്നാം സ്ഥാനം ഡോ. എം. ഡി. പവിത്രയുടെ നിന്നോളമില്ല മറ്റാരും നേടി (25,000 രൂപ).
എസ്പിസിഎസ് വൈസ് പ്രസിഡന്റ് പി. വി. കെ. പനയാലാണ് സമ്മാന വിജയികളെ പ്രഖ്യാപിച്ചത്. 404 ചെറുകഥകളാണ് മത്സരത്തില്‍ ലഭിച്ചത്. ഡോ. എം. തോമസ് മാത്യു, കടത്തനാട്ട് നാരായണന്‍, വി. എസ്. ബിന്ദു എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.