ഇടിമിന്നലുകളുടെ പ്രണയം എന്ന നോവലിലൂടെ പുതിയൊരു സാഹിത്യ രൂപത്തെ സൃഷ്ടിക്കുകയായിരുന്നു പി കെ പാറക്കടവ് എന്ന് കെ പി രാമനുണ്ണി അഭിപ്രായപ്പെട്ടു. ഈ കൃതിയെ നോവല്‍ കാവ്യം എന്നുവിളിക്കാനാണ് തനിക്കിഷ്ടമെന്നും അദ്ദേഹം പറഞ്ഞു. നോവലിനെക്കുറിച്ച് കോഴിക്കോട് സാഹിതി സൗഹൃദം ഹോട്ടല്‍ അളകാപുരിയില്‍ സംഘടിപ്പിച്ച പുസ്തക ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ പി രാമനുണ്ണി.
ഫലസ്തീന്റെ പശ്ചാത്തലത്തിലാണ് നോവല്‍ എഴുതിയതെങ്കിലും വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തിലേക്കുള്ള കൈചൂണ്ടലായും രാജ്യത്ത് വരാനിരിക്കുന്ന ഒരു ദുരന്തത്തെ സംബന്ധിച്ച മുന്നറിയിപ്പായും ഇതിലെ വരികള്‍ വായിക്കേണ്ടതുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ ഇ എന്‍ പറഞ്ഞു.
ടി പി മമ്മു അദ്ധ്യക്ഷനായ ചടങ്ങില്‍ ഡോ പി കെ പോക്കര്‍, ഡോ എന്‍ പി ഹാഫിസ് മുഹമ്മദ്, എ സജീവന്‍, എ.പി കുഞ്ഞാമു എന്നിവര്‍ സംസാരിച്ചു. പി കെ പാറക്കടവ് മറുപടി പ്രസംഗം നടത്തി, പുനൂര്‍ കെ കരുണാകരന്‍ സ്വാഗതവും വിജയന്‍ കോടഞ്ചേരി നന്ദിയും പറഞ്ഞു.
The post ഇടിമിന്നലുകളുടെ പ്രണയം സൃഷ്ടിച്ചത് പുതിയൊരു സാഹിത്യ രൂപം; കെ പി രാമനുണ്ണി appeared first on DC Books.