വായനക്കാരുടെ അഭിരുചിയിലെ വൈരുദ്ധ്യം ഒരിക്കല്‍ കൂടി തെളിയിച്ചുകൊണ്ടാണ് മാര്‍ച്ച് 19ന് ആരംഭിച്ച് 25 വരെയുള്ള ആഴ്ച കടന്നു പോയത്. പതിവുപോലെ പഴയതും പുതിയതുമായ പുസ്തകങ്ങള്‍ ബെസ്റ്റ് സെല്ലറുകളില്‍ സ്ഥാനം പിടിച്ചു.പൗലോ കൊയ്‌ലോ യുടെ മാസ്റ്റര്‍ പീസ് നോവല്‍ ആല്‍ക്കെമിസ്റ്റിന്റെ മലയാളം പതിപ്പ് , ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാധവിക്കുട്ടിയുടെ ആത്മകഥാംശമുള്ള എന്റെ കഥ എന്നീ പുസ്തകങ്ങളാണ് വില്പനയില്‍ മുന്നില്‍എത്തിയത്.
ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, കെ ആര്‍ മീരയുടെ ആരാച്ചാര്‍, നിക്കോസ് കാസാന്‍സാകീസ് എഴുതിയ സോര്‍ബ, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, പെരുമാള്‍ മുരുകന്റെ കീഴാളന്‍, ദീപീനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍, എം മുകുന്ദന്റെ നൃത്തം ചെയ്യുന്ന കുടകള്‍,ബി ഉമാദത്തന്റെ ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍, പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍, ബെന്യാമിന്റെ ആടുജീവിതം, മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍,, മഞ്ഞവെയില്‍ മരണങ്ങള്‍, ഡി സി ഇയര്‍ ബുക്ക് -2018, ചുള്ളിക്കാടിന്റെ ചിദംബരസ്മരണ തുടങ്ങിയ പുസ്തകങ്ങള്‍ക്കും പ്രിയമേറെയായിരുന്നു.
ആല്‍ബി പി വിയുടെ ജീവിതവിജയത്തിന്റെ പാഠപുസ്തകം, സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, മുട്ടത്തുവര്‍ക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും, ബഷീറിന്റെ ബാല്യകാല സഖി, വി ജെ ജയിംസിന്റെ ആന്റിക്ലോക്ക്, ശശിതരൂരിന്റെ ഇരുളടഞ്ഞകാലം, പുനത്തിലിന്റെ സ്മാരകശിലകള്‍, മനു എസ് പിള്ളയുടെ ദന്തസിംഹാസനം, മുകുന്ദന്റെ കുട നന്നാക്കുന്ന ചോയി, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, എസ് ഹരീഷിന്റെ ആദം, ടി ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര, കഥകള്‍ ഉണ്ണി ആര്‍, എന്നീ പുസ്തകങ്ങളും വായനക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.