മലയാള നാടക ചരിത്രത്തില്‍ ബൗദ്ധികവും ആശയപരവുമായ നവ്യധാര വെട്ടിത്തുറന്ന നാടകകൃത്താണ് സി എന്‍ ശ്രീകണ്ഠന്‍ നായരെന്ന് പ്രൊഫ. എം കെ സാനു. സി എന്നിന്റെ രചനകളാണ് മലയാള നാടകവേദിയുടെ രൂപഭാവശില്പത്തെ മാറ്റിമറിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സി എന്‍ ശ്രീകണ്ഠന്‍നായരുടെ ജന്മനവതിയോടനുബന്ധിച്ച് കൊച്ചിയില്‍ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം കെ സാനു ഫൗണ്ടേഷനും ചാവറ കള്‍ച്ചറല്‍ സെന്ററും പി ജെ ആന്റണി ഫൗണ്ടേഷനും ചേര്‍ന്നാണ് സി എന്‍ ജന്മനവതിയാഘോഷിച്ചത്.
ചടങ്ങില്‍ എം തോമസ് മാത്യു, സി ആര്‍ ഓമനക്കുട്ടന്‍, എന്നിവര്‍ സി എന്നിന്റെ നാടകവഴികളക്കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.