മികച്ച നടനുള്ള സംസ്ഥാനപുരസ്‌കാരം നേടിയ ഇന്ദ്രന്‍സിന്റെ സുചിയും നൂലും എന്ന ഓര്‍മ്മകളുടെ സമാഹാരത്തിന്റെ മൂന്നാം പതിപ്പ് പ്രകാശിപ്പിക്കുന്നു. തിരുവനന്തപുരം ചാക്കയിലുള്ള മാള്‍ ഓഫ് ട്രാവന്‍കൂറിലെ (രണ്ടാംനില) ഡി സി ബുക്‌സ് സ്‌റ്റോറില്‍ ഏപ്രില്‍ 06ന് ഉച്ചയ്ക്ക് 2നാണ് പുസ്തകപ്രകാശചടങ്ങ്. പുസ്തകപ്രകാശനത്തോടൊപ്പം തന്നെ മുഖാമുഖം പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.
ജോര്‍ജ് ഓണക്കൂര്‍, മാധ്യമപ്രവര്‍ത്തകന്‍ ഷംസുദ്ദീന്‍ കുട്ടോത്ത്, ആളൊരുക്കം സിനിമാ സംവിധായകന്‍ വി സി അഭിഷാഷ്, ഇന്ദ്രന്‍സ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
മാധ്യമപ്രവര്‍ത്തകനായ ഷംസുദ്ദീന്‍ കുട്ടോത്തിന്റെ സഹായത്തോടെ ഇന്ദ്രന്‍സ് എഴുതിയ ഓര്‍മപുസ്തകമാണ് സുചിയും നൂലും. ഈ പുസ്തകത്തിലൂടെ ഇന്‍ന്ദ്രന്‍സ് തന്റെ കഴിഞ്ഞകാലജീവിതത്തെ കുറിച്ച് ഓര്‍മ്മിക്കുകയാണ്. വെറും നാലാം ക്ലാസ് മാത്രം പഠിത്തമുള്ള അമ്മാവന്റെ തയ്യല്‍കടയില്‍ അല്ലറചില്ലറ കൈപ്പണികളുമായി നിന്ന സുരേന്ദ്രന്‍ എങ്ങനെ മലയാളികളെല്ലാം ഇഷ്ടപ്പെടുന്ന ഇന്ദ്രന്‍സ് എന്ന നടനിലേക്ക് വളര്‍ന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് സുചിയും നൂലും എന്ന ഈ ഓര്‍മ്മ പുസ്തകം.