മലയാളത്തിന്റെ പ്രിയപ്പെട്ട കവിയും സാമൂഹിക പ്രവര്‍ത്തകയുമായ സുഗതകുമാരിയുടെ ഏറ്റവും പുതിയ പുസ്തകം ഉള്‍ച്ചൂട് പ്രകാശിതമാവുകയാണ്. തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറിലെ ഡി സി ബുക്‌സില്‍ നടത്തുന്ന ഡി സി ഓതര്‍ ഫെസ്റ്റിലാണ് പുസ്തകപ്രകാശനം.
ഏപ്രില്‍ 6ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കുന്ന പുസ്തകപ്രകാശാനചടങ്ങില്‍ കവി വി മധുസൂദനന്‍ നായര്‍, പ്രഭാവര്‍മ, സുഗതകുമാരി എന്നിവര്‍ പങ്കെടുക്കും.
സുഗതകുമാരി എഴുതിയ ഏറ്റവും പുതിയ പരിസ്ഥിതി- രാഷ്ട്രീയ ലേഖനങ്ങളുടെ സമാഹാരമാണ് ഉള്‍ച്ചൂട്. ഡി സി ബുക്‌സാണ് പ്രസാധകര്‍.