കോഴിക്കോട്: മലയാളത്തിന്റെ സാഹിത്യ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ 25-ാം ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ച് ബേപ്പൂരിലെ വൈലാലില്‍ വീട്ടില്‍ ഒരു സാംസ്‌കാരിക സംഗമം സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ മുഖ്യാതിഥിയായിരിക്കും. നടനും സംവിധായകനും എഴുത്തുകാരനുമായ മധുപാല്‍ ബഷീര്‍ സ്മാരകപ്രഭാഷണം നിര്‍വ്വഹിക്കും. ജൂലൈ അഞ്ചിന് വൈകിട്ട് അഞ്ചു മണിക്കാണ് പരിപാടി.
ചരമദിനത്തില്‍ വൈലാലിലെ മണ്ണില്‍ 25 ഫല വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് ബഷീര്‍ സ്മൃതിവനം ഒരുക്കലിനും തുടക്കംകുറിക്കുന്നു. ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.