Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

‘മിന്നല്‍ കഥകള്‍’പുസ്തകസംവാദവും ചര്‍ച്ചയും സെപ്റ്റംബര്‍ 18ന്

$
0
0

കോഴിക്കോട്: മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ പി.കെ.പാറക്കടവിന്റെ മിന്നല്‍ കഥകള്‍ എന്ന മിനിക്കഥാസമാഹാരത്തിന്റെ ചര്‍ച്ചയും പാറക്കടവിന്റെ കഥകളുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സാഹിത്യസംവാദവും സംഘടിപ്പിക്കുന്നു.

കാലിക്കറ്റ് ബുക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 2019 സെപ്റ്റംബര്‍ 18-ാം തീയതി പൊലീസ് ക്ലബ്ബ് ഹാളില്‍ നടക്കുന്ന ചടങ്ങ് കെ.ഇ.എന്‍ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും. ഡോ.പി.കെ.പോക്കര്‍, യു.കെ.കുമാരന്‍, ഐസക് ഈപ്പന്‍, പി.കെ.പാറക്കടവ്, കെ.ജി രഘുനാഥ്, ടി.പി മമ്മു മാസ്റ്റര്‍, ഡോ.എന്‍.എം സണ്ണി എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

മലയാളിയുടെ പൊതുജീവിതമണ്ഡലത്തില്‍ അടയാളപ്പെട്ടു കിടക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ ഭാവനയുടെ ചിമിഴിലൊതുക്കി കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്ന മിനിക്കഥകളാണ് പി.കെ.പാറക്കടവിന്റെ മിന്നല്‍ കഥകള്‍. സമകാലികമായ മനുഷ്യാവസ്ഥകള്‍ക്കു ഭാഷ്യം ചമയ്ക്കാനും മനുഷ്യരാഹിത്യത്തിന്റെ ശിരസ്സുനോക്കി മര്‍ദ്ദിക്കാനും മിനിക്കഥയെന്ന സര്‍ഗ്ഗാത്മകായുധത്തെ പി.കെ. പാറക്കടവ് ഉപയോഗിക്കുന്നു. ഡി സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.


Viewing all articles
Browse latest Browse all 3641


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>