കൊച്ചി: മലയാളനാടകശാഖയെ പ്രതിഭകൊണ്ടും ദര്‍ശനംകൊണ്ടും വ്യാഖ്യാനംകൊണ്ടും സമ്പന്നമാക്കിയ നാടകകൃത്ത് സി.ജെ. തോമസിനെക്കുറിച്ച് ഡോ.എ. റസലുദ്ദീന്‍ രചിച്ച സി.ജെ.തോമസ്: ഒരു നാടകകാരന്റെ രൂപവത്കരണം പ്രകാശനം ചെയ്തു. സി.ജെ.തോമസിന്റെ 101-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളം പബ്ലിക് ലൈബ്രറിയില്‍വെച്ചു നടന്ന പ്രകാശനചടങ്ങില്‍ എം.കെ.സാനു സേതുവിന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങില്‍ തിരക്കഥാകൃത്ത് ജോണ്‍പോള്‍, ഫാ.പോള്‍ തേലക്കാട്ട്, എസ്.രമേശന്‍, സി.ജെ.തോമസിന്റെ കുടുംബാംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.
സി.ജെ. തോമസിന്റെ സര്‍ഗ്ഗാത്മകരചനകളെയും ചിന്താപ്രധാനമായ രചനകളെയും സമാന്തരമായി വിശകലനം ചെയ്യുന്ന ഡോ.എ. റസലുദ്ദീന്റെ ‘സി.ജെ.തോമസ്: ഒരു നാടകകാരന്റെ രൂപവത്കരണം’ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.