Image may be NSFW.
Clik here to view.
Clik here to view.

Image may be NSFW.
Clik here to view.
കോഴിക്കോട്: കിരാതദാസ് രചിച്ച സ്മൃതിയോരങ്ങള്‍ എന്ന നോവലിന്റെ പ്രകാശനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 23-ന് കോഴിക്കോട് മറീനാ റസിഡന്‍സി ഹോട്ടലില്‍വെച്ച് നടക്കുന്ന യോഗത്തില്‍വെച്ച് ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന്‍ സാഹിത്യകാരനും പ്രഭാഷകനുമായ ഡോ.എം.എന്‍.കാരശ്ശേരിക്കു നല്‍കി പുസ്തകം പ്രകാശനം ചെയ്യും.
ഉച്ചയ്ക്ക് രണ്ടു മണിക്ക് ആരംഭിക്കുന്ന യോഗം എഴുത്തുകാരന്‍ യു.എ.ഖാദര്‍ ഉദ്ഘാടനം ചെയ്യും. പി.കെ.പാറക്കടവ്, കുട്ടി അഹമ്മദ് കുട്ടി, എ.പി.നളിനന്‍, കിരാതദാസ്, എ.പി.കുഞ്ഞാമു, ടി.വി.ബാലന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്നു.
കിരാതദാസിന്റെ ആത്മകഥാപരമായ നോവലായ സ്മൃതിയോരങ്ങള്‍ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.