പ്രണയം പോലെ തന്നെ തീവ്രമായി, അല്ലെങ്കില്‍ അതിനേക്കാളൊക്കെ തീവ്രമായി രതി എഴുതിയ എഴുത്തുകാരുണ്ട് സാഹിത്യലോകത്ത്. ഇ എല്‍ ജെയിംസ് എന്ന തൂലികാനാമത്തിലെഴുതുന്ന എഴുത്തുകാരിയാണ് എറിക്ക മിഷേല്‍. അവരുടെ നോവല്‍ത്രയമാണ് ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ, ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഡാര്‍ക്കര്‍, ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഫ്രീഡ് എന്നിവ. ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച നോവലാണിത്. ഈ മൂന്ന് നോവലുകളുടെ മലയാള പരിഭാഷകളായ പ്രണയച്ചിങ്ങം, കാമക്കർക്കിടകം, രതിമിഥുനം എന്നീ നോവലുകൾ പരിചയപ്പെടാം.
അനസ്താസ്യസ്റ്റീല്‍ മിസിസ്സ് അനസ്താസ്യ ഗ്രേ ആയി ക്രിസ്റ്റ്യന്റെ ജീവിതത്തിലേയ്ക്ക് കടന്നുചെല്ലാന്‍ തീരുമാനമെടുത്തപ്പോള്‍ അവള്‍ക്കറിയാമായിരുന്നു അവനെ സ്നേഹിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അവന്റെ ഇരുണ്ട ഭാവങ്ങളില്‍ നിന്നും അവനെ വേട്ടയാടുന്ന ഭൂതകാലത്തില്‍ നിന്നും ക്രിസ്റ്റ്യനെ രക്ഷിക്കുക എന്ന ഉത്തരവാദിത്തം കൂടി അവള്‍ ചെയ്യേണ്ടിയിരുന്നു.സ്നേഹവും സന്തോഷവും നിറഞ്ഞ ആദ്യ നാളുകൾ പിന്നിട്ടപ്പോൾ അന ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല തന്റെ ജീവിതത്തിൽ വിധി വീണ്ടും അവളുടെ പേടിസ്വപ്നങ്ങളെ യാഥാർഥ്യമാക്കാൻ പോവുകയാണെന്ന്.
പ്രണയച്ചിങ്ങം കേവലം 69 രൂപയ്ക്ക് ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
കാമക്കർക്കിടകം- രതിയുടെ വന്യതാളം
ഈ നോവലിലെ കഥാപാത്രങ്ങള്‍ നിങ്ങളെ വേട്ടയാടിക്കൊേണ്ടയിരിക്കും…
ഭൂതകാലത്തിന്റെ ഇരുണ്ട നിഴലുകളില്‍ നീറുന്ന യുവസംരംഭകന്‍ ക്രിസ്റ്റ്യന്‍ ഗ്രേയുടെ ജീവിതത്തില്‍ നിന്നും വിടുതല്‍ നേടി അനസ്റ്റീല്‍ യാത്രയാവുന്നു. എങ്കിലും അനയുടെ ഓരോ അണുവിലും ഗ്രേയുടെ ഓര്‍മകള്‍ നിറഞ്ഞുനിന്നു. ഒരു അപ്രതീക്ഷിത നിമിഷത്തില്‍ വീണ്ടുമൊരിക്കല്‍ക്കൂടി ഗ്രേ ക്ഷണിക്കുമ്പോള്‍ അവളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ അവനെ അനുഗമിക്കുന്നു. മനസ്സിലെ ഇരുണ്ട ഭാവങ്ങളുമായി ഗ്രേ പോരാടുമ്പോള്‍ അന തന്റെ ജീവിതത്തിലെ സുപ്രധാന തീരുമാനത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. അവള്‍ക്കുമാത്രം എടുക്കാവുന്ന തീരുമാനത്തിലേക്ക്…
കാമക്കർക്കിടകം കേവലം 69 രൂപയ്ക്ക് ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
രതിയും പ്രണയവും ഇഴചേര്‍ന്നു അനുഭവങ്ങളുടെ വ്യത്യസ്ത ഭൂമിക സൃഷ്ടിക്കുന്ന ഒരു വിവര്‍ത്തന നോവലാണ് രതിമിഥുനം. പ്രണയം, സ്വാതന്ത്ര്യം, ആസക്തി…നിങ്ങളെ വശീകരിച്ച് എന്നേക്കുമായി തളച്ചിടുന്ന ഒരു വായനാനുഭവം. പ്രശസ്ത സംരംഭകനായ ക്രിസ്റ്റ്യന്‍ ഗ്രേയുമായുള്ള അഭിമുഖസംഭാഷണം സാഹിത്യവിദ്യാര്‍ഥിനിയായ അനസ്താസ്യ സ്റ്റീലിനെ അയാളിലേക്ക് ആകര്‍ഷിക്കുന്നു. സാഹചര്യങ്ങള്‍ അവര്‍ തമ്മിലുള്ള കണ്ടുമുട്ടലുകള്‍ സാധ്യമാക്കുന്നു. നിഷ്‌കളങ്കയായ അന തന്റെയുള്ളില്‍ ഗ്രേയോടു തോന്നുന്ന വികാരത്തില്‍ സ്വയം അദ്ഭുതപ്പെടുന്നു. തന്നില്‍നിന്നും അകലംപാലിക്കാന്‍ അയാള്‍ ആവശ്യപ്പെടുമ്പോഴും അത് അവളെ അയാളിലേക്ക് കൂടുതല്‍ അടുപ്പിക്കുകയാണു ചെയ്യുന്നത്.
പക്ഷേ ഗ്രേയുടെ മനസ്സില്‍ ലോലഭാവത്തിനൊപ്പം വ്യത്യസ്തമായൊരു പരുക്കന്‍ഭാവവും അയാളുടെ നിയന്ത്രണരേഖയ്ക്കരികില്‍ നില്ക്കുകയാണ്. തീവ്രമായപ്രണയത്തിലേക്കവര്‍ നീങ്ങുമ്പോള്‍ അന അയാളുടെ ആരും അറിയാത്ത രഹസ്യങ്ങള്‍ കണ്ടെത്തുകയാണ്, ഒപ്പം അവളുടെ സ്വന്തം ആഗ്രഹങ്ങളെയും.
രതിമിഥുനം കേവലം 69 രൂപയ്ക്ക് ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഒരു പുസ്തകം മാത്രമായി കേവലം 69 രൂപയ്ക്ക് സ്വന്തമാക്കാനും അവസരം!