Clik here to view.

Image may be NSFW.
Clik here to view.
മലയാളചെറുകഥാ സാഹിത്യത്തിന് പുത്തന്‍ ഭാവുകത്വം പകര്‍ന്നു നല്‍കിയ എഴുത്തുകാരനാണ് ഇ. സന്തോഷ് കുമാര്‍. മികച്ച കഥാസമാഹാരത്തിനും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം ഇപ്പോൾ ഇതാ ഈ ലോക്ഡൗൺ കാലത്തു പ്രിയ വായനക്കാർക്കായി അഞ്ച് മികച്ച പുസ്തങ്ങൾ നിർദ്ദേശിച്ചിരിക്കുകയാണ്.
ആൻ ഇറ ഓഫ് ഡാർക്കനെസ് – ശശി തരൂർ
Image may be NSFW.
Clik here to view.ബ്രിട്ടീഷ് കോളോണിയലിസത്തിന്റ ഇന്ത്യൻ അനുഭവങ്ങളെ തലനാരിഴ കീറി പരിശോധിക്കുന്ന ചരിത്രപഠനമാണ് ശശി തരൂരിന്റെ ആൻ ഇറ ഓഫ് ഡാർക്കനെസ്. ഇംഗ്ലീഷിൽ നോൺ – ഫിക്ഷൻ വിഭാഗത്തിൽ ഈ പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 2019 ൽ ലഭിച്ചു.
Those days- Sunil Gangopadhyay
ബംഗാൾ നവോത്ഥാനത്തിന്റെയും 1857 ലെ പ്രക്ഷോഭത്തിന്റെയും പശ്ചാത്തലത്തിൽ 19-ആം നൂറ്റാണ്ടിലെ ബംഗാളിലെ കഥ Image may be NSFW.
Clik here to view.പശ്ചാത്തലമാക്കിയാണ് നോവൽ ഒരുക്കിയിരിക്കുന്നത്. ബംഗാളിയിൽ നിന്നുള്ള ഈ വിവർത്തനം ചരിത്രവും ഫിക്ഷനും ഒത്തു ചേർന്ന അപൂർവമായ വായനാനുഭവം സമ്മാനിക്കും.
O Henry prize stories 2008 by Various Authors
Image may be NSFW.
Clik here to view.നൂറുകണക്കിന് സാഹിത്യ മാസികകളിൽ നിന്ന് സീരീസ് എഡിറ്റർ ലോറ ഫർമാൻ തിരഞ്ഞെടുത്ത ഇരുപത് മികച്ച സമകാലിക ചെറുകഥകളുടെ വാർഷിക ശേഖരം, ഓ. ഹെൻറി പ്രൈസ് സ്റ്റോറീസ് 2008. വിജയികളായ എഴുത്തുകാരുടെ പ്രചോദനം എന്താണെന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും മൂന്ന് പ്രമുഖ ജൂറിമാരിൽ നിന്നുള്ള ഒരു ഹ്രസ്വ ലേഖനവും സാഹിത്യ മാസികകളുടെ വിപുലമായ പട്ടികയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹിമവഴിയിലെ ബുദ്ധസഞ്ചാരങ്ങള്‍- കെ ബി പ്രസന്നകുമാര്‍
ഉയരങ്ങളുടെ സൗന്ദര്യമായ ലഡാക്ക് എന്ന സൗന്ദര്യഭൂമിയിലേക്ക് വെണ്‍മഞ്ഞിന്റെ പ്രകാശത്തിലൂടെയുള്ള യാത്രാനുഭവം പ്രദാനം ചെയ്യുന്നImage may be NSFW.
Clik here to view. കൃതി.’ലോകത്തിന്റെ സൗന്ദര്യങ്ങള്‍ അസ്തമിക്കുന്നത് കാണുന്ന ഒരു മനുഷ്യന്റെ വേദനയാണ് ഹിമവഴിയിലെ ബുദ്ധസഞ്ചാരങ്ങളിലുള്ളത് . പുഴ കുടിച്ചുവറ്റിക്കുന്നവരുടെയും കാടും മരവും മുറിച്ചുമാറ്റുന്നവരുടെയും മലകള്‍ ഇടിച്ചുനിരത്തുന്നവരുടെയും കൂടെയാണ് ഇന്ന് അധികാരികള്‍ . സ്വസ്ഥത തരുന്ന ഒരു സ്ഥലവും ഇപ്പോള്‍ ഭൂമിയില്‍ അവശേഷിക്കുന്നില്ല . കണ്ണുനീരുപോലും മലിനമായിരിക്കുന്ന ഒരുകാലത്താണ് ഇപ്പോള്‍ നാം ജീവിക്കുന്നത് . മനുഷ്യനായി ജനിച്ചാല്‍ ഒരിക്കല്‍ ഹിമാലയദൃശ്യത്തിന് അഭിമുഖമായി നില്‍ക്കണം . നദി , കാട് , പുഴ , ഹിമാലയം ഇവയെല്ലാം ഇനി എത്ര നാള്‍ ഉണ്ടാകും എന്നത് ആര്‍ക്കും പ്രവചിക്കാനാകാത്ത വിധം മലിനമായിക്കൊണ്ടിരിക്കുന്നു . ഇവയെല്ലാം നേരില്‍ക്കണ്ട ഒരു യാത്രികന്റെ ദുഃഖമാണ് തന്റെ പുസ്തകത്തിലൂടെ പ്രസന്നകുമാര്‍ സംവദിക്കുന്നത് – വി.കെ.ശ്രീരാമന്‍
Drive your plow over the bones of the dead- Olga Tokarczuk
Image may be NSFW.
Clik here to view.2018-ലെ നൊബേൽ സാഹിത്യ പുരസ്കാരം നേടിയ പോളിഷ് എഴുത്തുകാരി ഓൾഗ ടോകാർചക്കിന്റെ നോവൽ. ഡ്രൈവ് യുവർ പ്ലോ ഓവർ ദി ബോൺസ് ഓഫ് ദി ഡെഡ് അഗാധമായ സംതൃപ്‌തികരമായ ത്രില്ലർ കം ഫെയറി കഥ, ചത്തതും ഭ്രാന്തും, നീതിയും പാരമ്പര്യവും, സ്വയംഭരണവും വിധിയും തമ്മിലുള്ള ഇരുണ്ട അതിർത്തി പ്രദേശത്തെ പ്രകോപനപരമായ പര്യവേക്ഷണമാണ്
ഡ്രൈവ് യുവർ പ്ലോ ഓവർ ദി ബോൺസ് ഓഫ് ദി ഡെഡ്.
മിണ്ടാച്ചെന്നായ്- ജയമോഹന്‍
അധിനിവേശചരിതം പല തവണ ആവർത്തിച്ചു സാന്ദ്രമാക്കിയ ഒരുതുള്ളി ആഖ്യാനമാണ് ജയമോഹന്റെ മിണ്ടാച്ചെന്നായ്. ഇതിലെ കാട്ടുപാതകളിൽ വേട്ടയാടപ്പെടുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും ചോരപ്പാടുകളുണ്ട്. കീഴടക്കപ്പെടുന്ന സ്ത്രീയുടെ നാഭി പിളരുന്ന നിലവിളികളുണ്ട്. വെടിയേറ്റ മൃഗങ്ങളുടെ അലർച്ചകളുണ്ട്. നിസ്സഹായനായ പുരുഷന്റെ ആധിപൂണ്ട നിശ്ശബ്ദതയുണ്ട്. വിധേയത്വത്തിന്റെ മോചനമില്ലാത്ത ഞരക്കങ്ങളുണ്ട്. അവയ്ക്കെല്ലാം മുകളിൽ, അതിജീവിച്ച്, തലയുയർത്തി നില്ക്കുന്ന പ്രകൃതിയുടെ മസ്തകങ്ങളുണ്ട്. മനുഷ്യനിലെ ഹിംസാവാസനയെയും സ്വാതന്ത്ര്യവാഞ്ഛയെയും കുറിച്ചുള്ള ഒരു ചെറു ഇതിഹാസമാണ് ഈ കൃതി -ടി.പി. രാജീവൻ