Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

ശവശരീരത്തില്‍ നിന്നും ആ അന്വഷണം തുടങ്ങുന്നു…കാരണം , ഓരോ മൃതശരീരവും നിശബ്ദമായി അതിന്‍റെ മരണകാരണങ്ങള്‍ വിളിച്ചു പറയുന്ന തിരുശേഷിപ്പുകളാണ്!

$
0
0

മനുഷ്യമരണങ്ങളില്‍ കൊലപാതകമോ , ആത്മഹത്യയോ , അപകട മരണമോ നടന്നു കഴിഞ്ഞാണ് സമൂഹവും , നീതിപീഠവും അതിന്‍റെ കാരണങ്ങള്‍ അന്വേഷിക്കുന്നത് . ശവശരീരത്തില്‍ നിന്നും ആ അന്വഷണം തുടങ്ങുന്നു . കാരണം , ഓരോ മൃതശരീരവും നിശബ്ദമായി അതിന്‍റെ മരണകാരണങ്ങള്‍ വിളിച്ചു പറയുന്ന തിരുശേഷിപ്പുകളാണ്. അവ തങ്ങളുടെ മരണകാരണം അന്വേഷിക്കുന്നവരോട് ചില സൂചകങ്ങള്‍ നല്‍കി മൂകമായി സംസാരിക്കുന്നു . അത് വ്യക്തമായെങ്കില്‍ മാത്രമേ തുടരന്വേഷണത്തിന് അര്‍ത്ഥമുണ്ടാകൂ . ഫോറന്‍സിക്‌ മെഡിസിന്‍ എന്ന വിജ്ഞാനശാഖയാണ് ഇക്കാര്യത്തില്‍ കുറ്റാന്വേഷണത്തിന് അവലംബം .

ഫോറന്‍സിക്‌ മെഡിസിന്‍ പ്രൊഫസര്‍ , പോലീസ് സര്‍ജന്‍ , കേരളാ പോലിസിന്‍റെ മെഡിക്കോ ലീഗല്‍ വിദഗ്ദന്‍ , തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ , കേരള സര്‍ക്കാര്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ , ലിബിയന്‍ അറബ് റിപ്പബ്ലിക്കിന്‍റെ Dr B Umadathan-Oru Police Surgeonte Ormakkurippukalമെഡിക്കോ ലീഗല്‍ കണ്‍സല്‍ട്ടന്റ്റ്‌ എന്നീ നിലകളില്‍ പ്രശസ്തനായ ഇപ്പോള്‍ അമൃത ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്‍റെ ഫോറന്‍സിക്‌ മെഡിസിന്‍ വിഭാഗം തലവനായി സേവനം അനുഷ്ഠിക്കുന്ന ഡോ.ബി.ഉമാദത്തന്‍ തന്‍റെ സംഭവബഹുലമായ ഔദ്യോഗിക ജീവിതത്തിലെ ഉദ്വേഗജനകമായ കേസുകളുടെ കെട്ടഴിക്കുകയാണ് “ഒരു പോലീസ് സര്‍ജന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍ ” എന്ന ഈ പുസ്തകത്തിലൂടെ .

വായനക്കാരെ പിടിച്ചിരുത്തുന്ന ലളിതവും , ഒപ്പം ചടുലവുമായ ഭാഷയില്‍ എഴുതപ്പെട്ടിരിക്കുന്ന ഈ ഗ്രന്ഥം ഒരു അപസര്‍പ്പക നോവല്‍ വായിക്കുന്ന സുഖത്തോടെ വായിക്കാവുന്ന ഒന്നാണ് . മാത്രമല്ല , ഫോറന്‍സിക്‌ മെഡിസിന്‍റെ സങ്കീര്‍ണ്ണമായ ശാസ്ത്രീയ സമസ്യകളെ സാധാരണക്കാരന് മനസ്സിലാകുന്ന രീതിയില്‍ സരളമായി പ്രതിപാദിച്ചിട്ടുമുണ്ട് . ജീവിച്ചിരിക്കുന്ന വ്യക്തികള്‍ക്ക് അപ്രിയം തോന്നാതിരിക്കാന്‍ ചില കേസുകളില്‍ പേരുകളിലും  , സ്ഥല നാമങ്ങളിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയതൊഴിച്ചാല്‍ നൂറു ശതമാനം നടന്ന സംഭവങ്ങളുടെ ഒരു സമാഹാരവുമാണ് ഈ ഗ്രന്ഥം  .   കേരളത്തിലെ പ്രമാദമായ പല കേസുകളെയും കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങളും ഈ പുസ്തകം വായനക്കാരുമായി പങ്കുവയ്ക്കുന്നു .

ഒരു ഫോറന്‍സിക്‌ വിദഗ്ദന്‍റെ മാത്രമല്ല ,  ഗൌരവബുദ്ധിയായ ഓരോ പോലീസ് ഉദ്യോഗസ്ഥന്‍റെയും , അഭിഭാഷകന്‍റെയും പുസ്തക ശേഖരത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഈ പുസ്തകം ത്രില്ലര്‍ സിനിമകളുടെ രചനകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചലച്ചിത്ര അണിയറപ്രവര്‍ത്തകര്‍ക്കും ഉപകാരപ്രദമായിരിക്കും.

കേരളത്തെ ഞെട്ടിച്ച കൂറെ അസാധാരണ കൊലപാതകങ്ങളുടെ അന്വേഷണ പരമ്പരകളിലൂടെ കുറ്റാന്വേഷണ ശാസ്ത്രത്തെ പരിചയപ്പെടുത്തുന്ന ‘ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ‘, ‘കപാലം‘, ‘പോസ്റ്റ്മോർട്ടം ടേബിൾ‘; മൂന്ന് പുസ്തകങ്ങൾ ഇപ്പോൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 149 രൂപയ്ക്ക് !

പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

കടപ്പാട് ; thenewfilmcritic


Viewing all articles
Browse latest Browse all 3641

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>