
മരണം ഭീതിദമായ ഒരു യാഥാർത്ഥ്യമാണ്. കണ്ണിലെ വിളക്കണഞ്ഞ് കണ്ണുകൾ പാതയടഞ്ഞ് കുഴഞ്ഞു വീണ് ഓരോ ജീവനും മരണത്തിലേക്കിറങ്ങിപ്പോയേ തീരൂ. എല്ലാ മരണങ്ങളും ഏറെക്കുറെ ഇങ്ങനെതന്നെ. ഭൗതികമായി നോക്കിയാൽ ജീവിതത്തിന്റെ അന്ത്യം. ജീവനെന്നാൽ സുഘടിതമായ, പ്രവർത്തനശേഷിയുള്ള അവസ്ഥയായി ശാസ്ത്രം തിരിച്ചറിയുന്നു. തിരികെ വരാനാവാത്തവിധം പ്രവർത്തനശേഷി നഷ്ടമായി വിഘടിതാവസ്ഥയ്ക്ക് തുടക്കം കുറിക്കുന്നത് മരണവും. ജീവധർമ്മങ്ങളിൽ മുഖ്യമാായത് സ്വന്തം ജീവൻ നിലനിർത്തുക എന്നതുതന്നെ. കാരണം മറ്റുള്ളതെല്ലാം സാധ്യമാകുന്നത് ഇതിലൂടെയാണ്. അതുകൊണ്ടുതന്നെ മരണഭയം ജീവികളിൽ അന്തർലീനമാണ്. മരണമെന്ന ഭൗതിക-പ്രാപഞ്ചികസത്യതത്തെ മറികടക്കാനും മരണഭയം കുറയ്ക്കാനും ജീവിതത്തിന് ഉദ്ദേശവും ലക്ഷ്യവുമൊക്കെ നല്കാനുമായിരിക്കണം മരണത്തിനപ്പുറം മറ്റൊരു ജീവിതമുണ്ടെന്നും മരണമൊരു പടിവാതിൽ മാത്രമാണെന്നുമുള്ള സങ്കല്പം മനുഷ്യൻ മെനെഞ്ഞടുത്തത്.
മരണമെന്ന മായികലോകത്തെ ശാസ്ത്രബുദ്ധ്യാൽ സമീപിക്കുകയാണ് പോസ്റ്റ്‌മോർട്ടം ടേബിൾ എന്ന ഷെർലി വാസുവിന്റെ പുസ്തകം. പ്രാപഞ്ചികപ്രതിഭാസം എന്ന നിലയിലാണ് ഒരു ഡോക്ടർ മരണത്തെ കാണുന്നത്. ആ വിധത്തിലുള്ള ചില ചോദ്യങ്ങൾക്ക് ഉത്തരം തേടലാണ് പോസ്റ്റ്‌മോർട്ടം പരിശോധനയും അനുബന്ധ പരിശോധനകളും. മരിച്ചതാരാണ്…എപ്പോഴാണ് അയാൾ മരിച്ചത്… ഏതു കാരണത്താൽ … ഈ മൂന്നു ചോദ്യങ്ങൾക്കാണ് പ്രാഥമികമായി ഉത്തരം ലഭിക്കേണ്ടത്. മുറിവോ പരിക്കുകളോ ഉണ്ടോ? അവ എപ്രകാരം സംഭവിച്ചു? അതിനുശേഷം എത്രനേരം കഴിഞ്ഞാണ് മരിച്ചത് ? അതിനകം അയാൾക്ക് സംസാരിക്കാനോ എന്തെങ്കിലും പ്രവർത്തിക്കുവാനോ കഴിയുമായിരുന്നോ? വിഷസംസർഗ്ഗം ഉണ്ടായോ തുടങ്ങി അനുബന്ധ ചോദ്യങ്ങൾ വ്യത്യസ്തമായിരിക്കും ഓരോ അവസരത്തിലും.
പ്രശ്‌സത ഫോറൻസിക് സർജ്ജനായ ഡോ. ഷെർലി വാസുവിന്റെ പോസ്റ്റ്‌മോർട്ടം ടോബിൾ എന്ന പുസ്തകം വ്യത്യസ്തമാായ വായനാനുഭവമായി മാറുന്നത്, ഭയപ്പെടുന്ന യാഥാർത്ഥ്യങ്ങളെ ശാസ്ത്രബുദ്ധ്യാൽ അലളിതമായി അവതരിപ്പിക്കുന്നതിലൂടെയാണ്. തന്റെ ഔദ്യോഗിക ജീവിതത്തിൽ കൈകാര്യം ചെയ്യേണ്ടിവന്ന പ്രശസ്തവവും അപ്രശ്‌സതവുമായ നിരവധി ഒടട്ടോപ്‌സി അനുഭവങ്ങളിലൂടെ ജീവിതത്തിന്റെയും മരണത്തിന്റെയും ദാർശിനാകനുഭവങ്ങൾ ഈ പുസ്തകം പകർന്നുനൽകുന്നു. പുസ്തകത്തിന്റെ ഒടുവിൽ ഡോ. ഷെർലി വാസുവുമായി നടത്തിയ അഭിമുഖത്തിലെ ഒരു ചോദ്യവും ഒരുത്തവും മതി ഈ പുസ്തകം വായിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാൻ
താങ്കളുടെ ടേബിളിൽ എത്താതെപോയതോ എത്തണമെന്ന് ആഗ്രഹിച്ചതോ ആയ ഏതെങ്കിലും ഒരു ജഡം… അതാരുടേതാണ്?
രാജന്റെ ജഡം ഇതുവരെ ഈ ടേബിളിൽ എത്തിയിട്ടില്ല. നക്‌സലൈറ്റ് വേട്ടക്കാലത്ത് പോലീസ് കസ്റ്റഡിയിൽനിന്നും കാണാതായ പത്തിരുപത് വയസസ്സുള്ള ആ എൻജിനീയറിങ് വിദ്യാർത്ഥിയുടെ കാര്യമാണ് ഞാൻ പറയുന്നത്. എന്റെ റിട്ടയർമെന്റിനു മുമ്പ് പോലീസ് സുഹൃത്തുക്കൾ രാാജന്റെ ജഡാവശിഷ്ടം കോഴിക്കോട് മെഡിക്കൽ കോളജിന്റെ മോർച്ചറി ടേബിളിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
കടപ്പാട്; മനോരമ ഓൺലൈൻ