കേരളത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മലബാര്‍ കലാപം കേരളീയമനസ്സില്‍ തീര്‍ത്ത മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ല. ആ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ചില നോവലുകളും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍
ഹക്കിം ചോലയിലിന്റെ ഇതിഹാസമാനങ്ങളുള്ള 1920 മലബാര്‍ എന്ന നോവല്‍ കലാപകാലഘട്ടത്തിലെ ഒരു പ്രണയകഥ പറയുന്നു. ഏറനാടന്‍ ഗ്രാമജീവിതത്തിന്റെയും ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും നാട്ടുചരിതങ്ങള്‍ ഈ നോവലിനെ ജീവത്താക്കുന്നു.
പുസ്തകത്തിന്റെ ഡിജിറ്റല്‍ പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.
ഏതൊരു കലാപത്തിന്റെയും ആദ്യവിത്തുകള്‍ മുളപൊട്ടുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടിയാണ്. ഒരു സമൂഹത്തില്‍ മനുഷ്യന്റെ അസ്തിത്വം ഉയര്‍ത്തിപ്പിടിക്കാനായി…. എന്നാല്‍ ആ സ്വാതന്ത്ര്യം ഭാവനാസമ്പന്നനായ ഒരു കവിയുടെ ജല്പനങ്ങളാണെന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു. ഓരോ കലാപവും മനുഷ്യരാശിയുടെ മീതെ കനത്തഭാരം എടുത്തുവെയ്ക്കുകയും വലിയ മുറിവുകള്‍ ഏല്പിക്കുകയും ചെയ്യുന്നു. ചരിത്രം വിജയിച്ചവന്റെ വീരഗാഥകളായി മാറുമ്പോള്‍ അടിച്ചമര്‍ത്തപ്പെട്ടവന്റെയും പരാജിതന്റെയും ചോരയുണങ്ങാത്ത മുറിവുകളിലൂടെയാണ് 1920 മലബാര്‍ സഞ്ചരിക്കുന്നത്.
1920-MALABAR ഏറനാടിന്റെ ചരിത്രം ഒരു മുസ്ലീം ബാലികയുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന 1920 മലബാര്‍ ഹക്കിം ചോലയിലിന്റെ ആദ്യനോവലാണ്. ഡി സി കിഴക്കെമുറി ജന്മശതാബ്ദി സ്മാരക നോവല്‍ മത്സരത്തില്‍ പ്രസിദ്ധീകരണത്തിന് തിരഞ്ഞെടുത്ത നോവലുകളില്‍ ഒന്നാണിത്. ലഭിച്ച 147 നോവലുകളില്‍ നിന്ന് സി.വി. ബാലകൃഷ്ണന്‍, ബെന്യാമിന്‍, പനമ്പിള്ളി അരവിന്ദാക്ഷമേനോന്‍ എന്നിവര്‍ അടങ്ങിയ ജഡ്ജിങ് കമ്മറ്റി ഒന്നാം സ്ഥാനത്ത് കെ.വി.മണികണ്ഠന്റെ മൂന്നാമിടങ്ങളാണ് തിരഞ്ഞെടുത്തത്. 1920 മലബാറിനു പുറമേ ‘ലതാലക്ഷ്മി‘ എഴുതിയ ‘തിരുമുഗള്‍ ബീഗം‘, പി ജിംഷാറിന്റെ ‘ഭൂപടത്തില്‍ നിന്നു കുഴിച്ചെടുത്ത കുറിപ്പുകള്‍‘, വിനോയ് തോമസിന്റെ ‘കരിക്കോട്ടക്കരി‘ എന്നീ നോവലുകളും പ്രസിദ്ധീകരിച്ചു.
പുസ്തകം 59% വിലക്കുറവില്‍ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക