
ലോക്ഡൗണ്‍ കാലത്തെ ആനുകാലികങ്ങള്‍ മിസ്സ് ചെയ്തവര്‍ക്ക് അവയൊക്കെ ഒറ്റ ‘ക്ലിക്കി’ ല്‍ ലഭ്യമാക്കിയിരിക്കുകയാണ് ഡിസി ബുക്‌സ്. 2020 ജനുവരി മുതല്‍ ഏപ്രില്‍ വരെ ആനുകാലികങ്ങളില്‍ വന്ന ചെറുകഥകളില്‍ നിന്ന് തെരഞ്ഞെടുത്ത കഥകളുടെ സമാഹാരമാണ് ഇപ്പോള്‍ വിവിധ സീരീസുകളായി ഇ-ബുക്ക് രൂപത്തില്‍ പുറത്തിറക്കിയിരിക്കുന്നത്.
2020-ന്റെ കഥകള്‍ രണ്ട്, 2020-ന്റെ കഥകള്‍ മൂന്ന് , 2020-ന്റെ കഥകള്‍ 4 , 2020-ന്റെ കഥകള്‍ 5, 2020-ന്റെ കഥകള്‍ 6 ‘2020ന്റെ കഥകള്‍ 7’ എന്നീ പുസ്തകങ്ങള്‍ നേരത്തെ വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിന്നു. ‘2020ന്റെ കഥകള്‍ 8’- ാണ് ഇപ്പോള്‍ പുതിയതായി വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്.
സച്ചിദാനന്ദൻ, കെ. രഘുനാഥൻ, തമ്പി ആന്റണി, ചന്ദ്രൻ പൂക്കാട്, എൻ. പ്രദീപ്കുമാർ, സുനിൽ ഗോപാലകൃഷ്ണൻ, ബിജു എം., അരുൺ പി.എസ്. കെ. ജയപ്രകാശ് ബാബു, വി.എം. വിനോദ് ലാല്‍, ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, നന്ദകുമാർ പയ്യന്നൂർ, ജ്യോതിശങ്കർ, സൂഭാഷ് വെട്ടുപുറം എന്നീ കഥാകൃത്തുക്കളുടെ ഏറ്റവും പുതിയ കഥകളുടെ പുസ്തകമാണ് ‘2020ന്റെ കഥകള്‍ 8’.