വായനക്കാരുടെ ഹൃദയത്തിലേക്ക് ഭീതിയുടെ നഖമുനകള്‍ ആഴ്ത്തിയിറക്കുന്ന ഭീകരകഥകളുടെ സമാഹാരം ‘ഭീതി’ ഇപ്പോള്‍ വിപണിയിൽ. പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് നേരത്തെ വായനക്കാർക്ക് ലഭ്യമാക്കിയിരുന്നു. കാലാതിവര്‍ത്തിയായി നിലകൊള്ളുന്ന ക്ലാസിക് ഹൊറര്‍ കഥകളുടെ വിശിഷ്ട സമാഹാരമാണിത്. നോര്‍ഫക്കിലെ ഭീകര അനുഭവങ്ങള്‍, പ്രേതവാഹനം, ദുര്‍ഭൂതം, ഉടലില്ലാത്ത തല, ശവമോഷ്ടാക്കള്‍, ഡ്രാക്കുളയുടെ അതിഥി തുടങ്ങിയ ഇരുപത് ഭീതിയുണര്‍ത്തും കഥകളാണ് പുസ്തകത്തിലുള്ളത്.
ഒരു നൂറ്റാണ്ടിന്റെ സംഭ്രമ കഥകൾക്ക് വഴിമരുന്നിട്ട എഡ്ഗര്‍ അലന്‍ പോ, വിഖ്യാതമായ ഷെർലക് ഹോംസ് ഡിറ്റക്റ്റീവ് കഥകൾ എഴുതിയ ഒരു സ്കോട്ടിഷ് എഴുത്തുകാരൻ ആര്‍തര്‍ കോനണ്‍ ഡോയല്‍, മൂര്‍ച്ചയും മുറുക്കവും നിറഞ്ഞ ആഖ്യാനവും ഒറ്റ അങ്കത്തില്‍ പറഞ്ഞു തീരുന്ന സംക്ഷിപ്തമായ സംഭവകഥനവുംകൊണ്ട് പുതുവഴി തുറന്ന ഡബ്ല്യു ഡബ്ല്യു ജേക്കബ്‌സ്, പ്രശസ്ത സ്‌കോട്ടിഷ് നോവലിസ്റ്റും കവിയും സഞ്ചാര സാഹിത്യകാരനും ഇംഗ്ലീഷ് സാഹിത്യത്തിലെ നവകാല്പനികതയുടെ ഒരു മുഖ്യ പ്രോക്താവുമായിരുന്നു ആര്‍.എല്‍.സ്റ്റീവന്‍സണ്‍ , ബ്രാം സറ്റോക്കര്‍ ജേക്കബ്‌സ്, ആര്‍ എല്‍ സ്റ്റീവന്‍സണ്‍ എന്നിവരുടെ കഥകളാണ് ‘ഭീതി’യിലുള്ളത്.