അർത്ഥ ബോധത്തോടു കൂടി വേദങ്ങൾ പഠിക്കുന്നവന് ഈ ജന്മത്തിൽത്തന്നെ ബ്രഹ്മസാക്ഷാത്കാരം സിദ്ധിക്കും – മനുസ്മൃതി
ലോക സാഹിത്യത്തിലെ ഏറ്റവും പ്രാചീനവും സർവ്വ ശ്രേഷ്ഠവുമായ നാലു വേദങ്ങളിൽ രണ്ടാമത്തെ വേദമായ യജുർവേദത്തിൻ്റെ മൂലവും അർത്ഥവും ചെയ്യേണ്ട രീതികളും വിവരിക്കുന്ന മഹദ് ഗ്രന്ഥമാണ് കൃഷ്ണയജുർവേദം _ തൈത്തിരീയ സംഹിതാ.
ഹിന്ദുവെന്നോ ബ്രാഹ്മണനെന്നോ ഭേദമില്ലാതെ മാനവരാശിയുടെ അഭ്യുദയത്തിനു വേണ്ടി ചെയ്യേണ്ട യജ്ഞങ്ങളും കർമ്മങ്ങളും എന്തൊക്കെയെന്ന് വിവരിക്കുകയും അതിനുള്ള മന്ത്രങ്ങളും കർമ്മങ്ങളും ഉപദേശിക്കുകയും ചെയ്യുന്ന ഈ കൃതി ലോക ജനതക്കെല്ലാം പ്രയോജനപ്പെടുന്നതാണ്. അര്‍ത്ഥം-അന്വയം- വ്യാഖ്യാനം, ഭഗവതീശ്വര ശര്‍മ്മ. ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരിയാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്.
കൃഷ്ണ യജുർവേദം തൈത്തിരീയ സംഹിത അർത്ഥവും വ്യാഖ്യാനവും കർമ്മങ്ങളും സഹിതം ഏഴു കാണ്ഡങ്ങൾ, നാല്പത്തി നാല് പ്രപാഠങ്ങളുള്ള ഈ കൃതി രണ്ടായിരത്തില്‍പ്പരം പേജുകളോട് കൂടി മൂന്നു വാല്യങ്ങളായാണ് പ്രസിദ്ധീകരിക്കുന്നത്. 2999 രൂപാ മുഖവിലയുള്ള പുസ്തകം 1999 രൂപയ്ക്ക് പ്രീബുക്ക് ചെയ്യാം.
ബുക്കിങ്ങിന് വിളിക്കൂ: 99461 08448, 9946 108781, 9946 109101, വാട്‌സ് ആപ് നമ്പര്‍ 9946 109449 ഓണ്‍ലൈനില്‍ https://dcbookstore.com/
ഡിസി/ കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്കു ചെയ്യാം. ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണി ഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും ബുക്കു ചെയ്യാവുന്നതാണ്.
ഇനിയും ഒരു പതിപ്പ് ഉണ്ടാകാൻ സാധ്യതയില്ലാത്തതിനാൽ ഇപ്പോൾത്തന്നെ ബുക്ക് ചെയ്യുക