
മത്സരപ്പരീക്ഷ എഴുതുന്നവരെ വിജയത്തിലേയ്ക്ക് പൂര്‍ണ്ണ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ പുസ്തകമാണ് പി എസ് സി കോഡ്മാസ്റ്റര്‍. പിഎസ്‌സി കോഡ് മാസ്റ്റര്‍ പരമ്പരയിലെ 3 പുസ്തകങ്ങള്‍ ഇപ്പോള്‍ ഒന്നിച്ച് സ്വന്തമാക്കാം വെറും 599 രൂപയ്ക്ക്! ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലാണ് ഈ ആനുകൂല്യം ലഭ്യമാകുക.
LDCയുടെ പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെടാനും രണ്ടാംഘട്ട പരീക്ഷയിൽ റാങ്ക് ജേതാവാകാനും ആഗ്രഹിക്കുന്നവർക്ക് ഏറ്റവും സഹായകമായ കൃതികളാണ് സുനിൽ ജോണിന്റെ പി എസ് സി കോഡ്മാസ്റ്റര്‍ സീരീസുകൾ . പി എസ് സി ആവർത്തിച്ച പതിനായിരത്തോളം ചോദ്യോത്തരങ്ങൾ 714 മെമ്മറി ട്രിക്സുകളായി കോർത്തിണക്കിയിരിക്കുന്ന മൂന്ന് പുസ്തകങ്ങൾ.കേരളം, നവോത്ഥാന നായകർ ,ഇന്ത്യ , സ്വാതന്ത്ര്യ ചരിത്രം,ലോകം ഭൂമിശാസ്ത്രം ,പ്രപഞ്ചം ,ജീവശാസ്ത്രം ,| ഊർജ്ജതന്ത്രം ,രസതന്ത്രം ,മലയാളം ,കായികം, ഗണിതം ,കമ്പ്യൂട്ടർ , ആനുകാലികം എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന കോഡ് മാസ്റ്റർ സീരീസുകൾ – കഴിഞ്ഞ ഏഴ് വർഷമായി അനേകായിരം ഉദ്യോഗാർഥികൾക്ക് ആത്മവിശ്വാസവും ഉന്നത വിജയവും സർക്കാർ ജോലിയും നൽകുന്നു.
പഠിച്ച വസ്തുതകള്‍ ഓര്‍ത്തിരിക്കാനുള്ള കുറുക്കുവഴികള്‍ ഒരു കുടക്കീഴില്‍ സമാഹരിച്ചിരിക്കുന്നു എന്നതാണ് ഈ പുസ്തകത്തെ മറ്റുള്ള പി എസ് സി പുസ്തകങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഇത്തരത്തില്‍ അറിവിനെ സമാഹരിച്ചിരിക്കുന്ന മൂന്ന് പുസ്തകങ്ങളാണ് സുനില്‍ ജോണ്‍ എസ് തയ്യാറാക്കിയിരിക്കുന്നത്.
കോഡ് മാസ്റ്റര്‍ പരമ്പരയിലെ ആദ്യപുസ്തകം നിങ്ങളെ അറിവിന്റെ സാഗരത്തില്‍ പുത്തന്‍ വഴികളുടെ അടിസ്ഥാനപ്രമാമങ്ങളിലേക്ക് ആഴത്തില്‍ വേരൂന്നാന്‍ സഹായിക്കുമ്പോള്‍ പിഎസ്സി കോഡ് മാസ്റ്റര്‍ രണ്ട് അറിവിന്റെ സമസ്തമേഖലകളിലേക്കും പടര്‍ന്നുകയറാനാണ് നിങ്ങളെ സഹായിക്കുന്നത്. മത്സര പരീക്ഷകളെ അഭിമുഖീകരിക്കുന്നവരുടെ കഠിനപ്രയത്‌നങ്ങളെ ലഘൂകരിക്കുന്ന എന്നതാണ് ആത്യന്തികമായി പുസ്തകത്തിന്റെ ലക്ഷ്യം. ഇന്ത്യയുടെ ചരിത്രം, ഇന്ത്യയുടെ ഭൂമിശാസ്ത്രം, കേരള ചരിത്രം, കേരള സംസ്‌ക്കാരം, മലയാളഭാഷ, ലോകചരിത്രം, ഭൂമിശാസ്ത്രം, സയന്‍സ്, ചലച്ചിത്രം, കായികം, ഗണിതം എന്നിങ്ങനെ പി.എസ്.സി സ്ഥിരമായി ചോദിക്കുന്ന മേഖലകളില്‍ നിന്നുള്ള ചോദ്യങ്ങളും അവ ഓര്‍ത്തിരിക്കാന്‍ സഹായിക്കുന്ന കോഡുകളും കോര്‍ത്തിണക്കിയാണ് പി.എസ്.സി കോഡ് മാസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. അടിസ്ഥാന വിവരങ്ങള്‍ മുതല്‍ ഉദ്യോഗാര്‍ത്ഥികളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന വസ്തുതകള്‍ വരെ പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
ഓരോ കോഡിനും ശേഷം അതിന്റെ വിശദീകരണവും അതുമായി ബന്ധപ്പെട്ട പിഎസ്‌സി ആവര്‍ത്തിക്കുന്ന ചോദ്യങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഓര്‍ത്തിരിക്കാനുതകുന്ന ലാളിത്യവും ചേര്‍ച്ചയും മാത്രം മാനദണ്ഡമാക്കിയാണ് കോഡുകള്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രയാസമേറിയ പരീക്ഷകള്‍ പോലും എളുപ്പത്തില്‍ വിജയിക്കാന്‍ സഹായിക്കുന്നരീതിയിലാണ് പുസ്തകം.
ഡിസി ബുക്സ് – കറൻറ് ബുക്സ് ശാഖകളിലും ഓൺലൈൻ സ്റ്റോറിലും പുസ്തകം ലഭ്യമാണ്