
പോർച്ചുഗീസ് സാഹിത്യക്കാരനും നോബേൽ സാഹിത്യ ജേതാവുമായ ഷൂസെ സരമാഗുവിന്റെ
ദ ഗോസ്പൽ അക്കോഡിംങ്ങ് ടു ജീസസ്സ് ക്രൈസ്റ്റ് എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ
‘യേശുക്രിസ്തുവിന്റെ സുവിശേഷം‘ , പുതിയ പതിപ്പ് ഇപ്പോള്‍ വിപണിയില്‍. സരമാഗുവിന്റെ ഏറ്റവും വിവാദമുയര്‍ത്തിയ കൃതിയാണ് യേശുക്രിസ്‌തുവിന്റെ സുവിശേഷം. ക്രിസ്‌തുമതത്തിന്റെ മൂല്യങ്ങളിലേക്കിറങ്ങിച്ചെന്നുകൊണ്ടുളള ഒരന്വേഷണമാണിത്. ഇരുണ്ട യാഥാര്‍ത്ഥ്യങ്ങളും വിചിത്രകല്‌പനകളും ഇഴചേരുന്ന പ്രകോപനപരമായ ആഖ്യായിക.
ബൈബിളിലെ യേശുവിനെ കാല്പനികമായി പുന:സൃഷ്ടിക്കുകയാണ് സർമാഗോ ഈ നോവലിൽ. വികാരവിക്ഷോഭങ്ങളും, മനുഷ സഹജമായ ദൗർബല്യങ്ങളും ശങ്കകളുമൊക്കയുള്ള ഒരു പച്ച മനുഷ്യനാണ് നോവലിലെ യേശു. ക്രൈസ്തവ വിശ്വാസികളുടെ, പ്രത്യേകിച്ച് റോമൻ കത്തോലിക്ക സഭയുടെ കടുത്ത വിമർശനങ്ങളും,പുസ്തക പ്രേമികളിൽ നിന്നും ധാരാളം അനുമോദനങ്ങളും നേടിയ കൃതിയാണിത്.
പോർച്ചുഗിസ് ഭാഷയിൽ നോബൽ സമ്മാനം ലഭിക്കുന്ന ആദ്യത്തെ സാഹിത്യകാരനാണ് ഷൂസെ സരമാഗു. ചരിത്രാധിഷ്ടിതവും ഭാവനാസമ്പന്നവുമായ നോവലുകളിലൂടെ ലോകശ്രദ്ധയാകർഷിച്ചു. ചരിത്രസംഭവങ്ങളുടെ അട്ടിമറികളെക്കുറിച്ചുള്ള വീക്ഷണകോണുകളാണ് ഹോസെ സരമാഗോയുടെ കൃതികളിലെ ഒരു പൊതുവായ വിഷയം. ഔദ്യോഗിക കഥാതന്തുവിനെക്കാൾ സരമാഗോ മാനുഷിക വശങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നു. പോർച്ചുഗിസ് ചരിത്രവുമായി ബന്ധപ്പെട്ട അതിസൂക്ഷ്മമായ വ്യാജോക്തിയും സമ്പന്നമായ ഭാവനയും നിറഞ്ഞ ഇദ്ദേഹത്തിന്റെ കൃതികളിൽ പലതും വിവിധ ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട് .