പ്രിയവായനക്കാര്‍ക്കായി ‘ഒരു സ്ത്രീധനവിരുദ്ധ കഥ’ വായിച്ച് എഴുത്തുകാരന്‍ പികെ പാറക്കടവ്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൊച്ചുകഥകള്‍ എന്ന പുസ്തകത്തില്‍ നിന്നും അറ എന്ന കഥയാണ് യൂട്യൂബിലൂടെ പ്രിയ വായനക്കാര്‍ക്കായി പി.കെ.പാറക്കടവ് വായിച്ചത്. കൊല്ലത്ത് വിസ്മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധനവുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് ഉയര്‍ന്നുവരുന്നത്. പാമ്പുകടിയേറ്റ് കൊല്ലം സ്വദേശി ഉത്ര കൊല്ലപ്പെട്ടതിന്റെ നടുക്കം മാറുന്നതിനു മുന്‍പാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് വിസ്മയയുടെ മരണവാര്‍ത്ത എത്തിയത്. ഈ സാഹചര്യത്തില്‍ പി.കെ. പാറക്കടവിന്റെ കഥയ്ക്കും പ്രസക്തിയേറെയാണ്.
കൊച്ചുകഥകളിലൂടെ വലിയ ദര്‍ശനങ്ങള്‍ അവതരിപ്പിക്കുന്ന പി. കെ. പാറക്കടവിന്റെ തൊണ്ണൂറ്റിയാറു കഥകളാണ് പ്രിയപ്പെട്ട കൊച്ചുകഥകള്‍ എന്ന സമാഹാരം. സൂഫിക്കഥകളുടെ ദാര്‍ശനികത്തെളിമയും ഫലിതബോധവും ലഘുത്വവും ഇവയെ ഗുരുത്വമുള്ളവയാക്കുന്നു. മലയാളകഥയുടെ വര്‍ത്തമാനകാല ചൈതന്യം അടയാളപ്പെടുത്തുന്ന ചെറുകഥകളുടെ പുതിയ പതിപ്പ്.
പി.കെ. പാറക്കടവിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക
The post ഒരു സ്ത്രീധനവിരുദ്ധ കഥ; പി.കെ. പാറക്കടവ് വായിക്കുന്നു, വീഡിയോ കാണാം first appeared on DC Books.