മലയാളത്തിലെ പ്രശസ്ത കവിയും നിരൂപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന എം ഗോവിന്ദന്റെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. ആധുനികസാഹിത്യത്തെയും പ്രത്യയശാസ്ത്രങ്ങളെയും ആര്‍ജ്ജവത്തോടെ നിരീക്ഷിക്കുകയും അവയോടു പ്രതികരിക്കുകയും ചെയ്ത ചിന്തകനായിരുന്നു എം. ഗോവിന്ദന്‍. കലയെ മണ്ണുമായും മനുഷ്യനുമായും ബന്ധിപ്പിച്ച കലാകാരന്‍കൂടിയായിരുന്നു അദ്ദേഹം. എഴുത്തിന്റെ ലക്ഷ്യങ്ങളെ എന്നും പ്രശ്‌നവല്‍ക്കരിച്ചിട്ടുള്ള സ്വാതന്ത്ര്യപ്രഖ്യാപനങ്ങളായിരുന്നു ആ ചിന്തകള്‍. മാനവികതയുടെ ആശയങ്ങളും വിശ്വാസങ്ങളുമായിരുന്നു അതിന്റെ മുഖമുദ്ര.
എം ഗോവിന്ദന്റെ ‘പുതിയ മനുഷ്യന്‍ പുതിയ ലോകം(രണ്ട് വാല്യങ്ങള്‍)‘, ‘എം ഗോവിന്ദന്റെ കവിതകള്‍’ എന്നീ പുസ്തകങ്ങള്‍ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.
അരനൂറ്റാണ്ടുകാലം മലയാളികളെ പ്രചോദിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത എം. ഗോവിന്ദന്റെ മൗലികചിന്തകളുടെ ക്രോഡീകരണമാണ് പുതിയ മനുഷ്യന്‍ പുതിയ ലോകം . മലയാളസാഹിത്യമണ്ഡലത്തിന് മുതല്‍ക്കൂട്ടാവുന്ന ഈ പുസ്തകം എഡിറ്റുചെയ്തത് സി.ജെ.ജോര്‍ജാണ്. പുസ്തകത്തിന്റെ നവീകരിച്ച ജന്മശതാബ്ദി പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.
മനുഷ്യന്‍ എന്ന ബിംബത്തെ മനോഹരമാക്കുക എന്നതായിരുന്നു എം. ഗോവിന്ദന്റെ ജീവിതവിചാരം. ഇതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ കലാവിചാരവും. മനുഷ്യന്റെ വേര് മനുഷ്യന്‍ തന്നെയാണെന്നു വിശ്വസിച്ച ഗോവിന്ദന്റെ കവിതകളുടെ സമ്പൂര്‍ണ്ണസമാഹാരമാണ് എം ഗോവിന്ദന്റെ കവിതകള്‍.
എം ഗോവിന്ദന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
The post എം. ഗോവിന്ദന്‍; ആധുനിക മലയാളസാഹിത്യത്തിന്റെ വഴികാട്ടി first appeared on DC Books.