ഭ്രാന്തിനെ പ്രശ്‌നവല്‍ക്കരിക്കുന്ന പൗലോ കൊയ്‌ലോയുടെ നോവലാണ് ‘വെറോണിക്ക മരിക്കാന്‍ തീരുമാനിക്കുന്നു’. ഉന്മാദത്തിന്റെ അര്‍ത്ഥതലങ്ങള്‍ തേടിക്കൊണ്ട് ജീവിതത്തിന്റെ മനോഹാരിതയെ മരണത്തിന്റെ മുനമ്പില്‍ നിന്നുകൊണ്ട് കണ്ടെത്തുകയാണ് ഇതിലെ കഥയും കഥാപാത്രങ്ങളും.
വെറോണിക്ക എന്ന 24 വയസ്സുകാരി സ്ലൊവേനിയന്‍ പെണ്‍കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കിയാണ് പൗലോ കൊയ്‌ലോ ഈ നോവല്‍ രചിച്ചിരിക്കുന്നത്. മനുഷ്യരിലെ മാനസികസംഘര്‍ഷങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഈ കൃതി പരോക്ഷമായി കൊയ്‌ലോയുടെ വിവിധ ഭ്രാന്താലയങ്ങളിലേ അനുഭവങ്ങളെകുറിച്ചാണ് വിവരിക്കുന്നത്. ഉന്മാദത്തിന്റെ അര്‍ത്ഥതലങ്ങള്‍ തേടിക്കൊണ്ട് ജീവിതത്തിന്റെ മനോഹാരിതയെ മരണത്തിന്റെ മുനമ്പില്‍ നിന്ന് കൊണ്ട് തിരിച്ചറിയുന്ന വെറോണിക്ക യുടെയും എഡ്വേഡിന്റെയും പ്രണയമാണ് ഈ നോവലില്‍ ആവിഷ്‌ക്കരിക്കപ്പെടുന്നത്. അനിവാര്യമായ മരണം അടുത്തെത്തിയിരിക്കുന്നു എന്ന് വിശ്വസിപ്പിച്ച് ഒരാളെ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ പ്രേരണയേകുന്നതും ഇവിടെ പ്രമേയമാകുന്നു.
മലയാളമടക്കം നാല്‍പ്പത്തിയഞ്ചിലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള വെറോണിക്ക മരിക്കാന്‍ തീരുമാനിക്കുന്നു പൗലോ കൊയ്‌ലോയുടെ ബെസ്റ്റ് സെല്ലറുകളിലൊന്നാണ്. ലക്ഷക്കണക്കിന് വായനക്കാരുടെ പ്രശംസ നേടിയ ഈ കൃതിയുടെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത് 2004-ലാണ്. 9-ാം പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
The post ‘വെറോണിക്ക മരിക്കാന്‍ തീരുമാനിക്കുന്നു’; ഭ്രാന്തിനെ പ്രശ്‌നവല്‍ക്കരിക്കുന്ന പൗലോ കൊയ്‌ലോയുടെ നോവൽ first appeared on DC Books.