Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3637

എന്റെ പിതാവ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്…

$
0
0

വായനക്കാര്‍ അവരുടെ പ്രിയപ്പെട്ട എഴുത്തുകാരോട് പറയാന്‍ കാലങ്ങളായി മനസ്സില്‍ സൂക്ഷിച്ച വരികളുമായെത്തിയ പുസ്തകമാണ് ബെന്യാമിന്റെ ‘എന്ന് സ്വന്തം’.   ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന് അദ്ദേഹത്തിന്റെ മകന്‍ റോഡ്രിഗോ ഗാര്‍സിയ എഴുതിയ കത്തില്‍ ആരംഭിക്കുന്ന ഈ പുസ്തകത്തില്‍ വായനക്കാര്‍ അവരുടെ വായനാനുഭവങ്ങളും സ്വാധീനിച്ച പുസ്തകങ്ങളെക്കുറിച്ചും പങ്കുവയ്ക്കുന്നു.

മാര്‍കേസിനു മകന്‍ റോഡ്രിഗോ ഗാര്‍സിയ എഴുതിയ ഒരു കത്തിന്റെ പരിഭാഷ ഇതാ

എന്റെ പിതാവ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന് 
റോഡ്രിഗോ ഗാര്‍സിയ
വിവർത്തനം: അബ്ദുല്‍ റഹ്മാന്‍ ഒ എം

ഗാബോ,
ഏപ്രില്‍ 17 നിങ്ങളുടെ മരണത്തിന്റെ ആറാം വാര്‍ഷികമായിരുന്നു. ഞെട്ടിപ്പിക്കുന്ന സര്‍ഗാത്മകമായ ക്രൂരതകൾ കൊണ്ടും, അതിനിർഭരമായ ദയ, സമര്‍പ്പണം എന്നിവ കൊണ്ടും, അതിനെല്ലാം മദ്ധ്യേ  നിന്നുകൊണ്ടും പെരുമാറുന്ന മനുഷ്യരെ കൊണ്ട് ലോകം അതിനെന്നും കഴിയും പോലെ വലുതായി വളര്‍ന്നിരിക്കുന്നു.

ഒരു കാര്യം പുതിയതാണ് കേട്ടോ: ഒരു മഹാരോഗം. നമുക്ക് എല്ലാവര്‍ക്കും അറിയുന്നതു അനുസരിച്ച്, അത് ഉത്ഭവിച്ചത്, ഒരു ഭക്ഷണ മാര്‍ക്കറ്റില്‍ നിന്നാണ്: മൃഗത്തില്‍ നിന്ന് മനുഷ്യരിലേക്ക് കുതിച്ചു ചാടിയ ഒരു വൈറസില്‍ നിന്ന്‍. വൈറസിന് ഒരു ചെറിയ ഒരു ചലനം. പക്ഷെ  ആ ഒരു വലിയ കുതിപ്പ് അപൂര്‍വമായ ഒന്നായിരുന്നു. കണക്കുകൂട്ടൽ അസാധ്യമായ സമയമെടുത്ത് പ്രകൃതിപരമായ തിരഞ്ഞെടുപ്പിലൂടെ വളര്‍ന്ന അത്യാവേശമുള്ള ഒരു  ജീവിയാണിതിന്ന്‍. ഒരുപക്ഷെ, അത്തരം പദങ്ങളില്‍ നിന്ന് കൊണ്ട് അതിനെ പറ്റി സംസാരിക്കുന്നത് അത്ര ശരിയായിരിക്കില്ല. അത്തരം വാക്കുകള്‍ അതിനെ വേദനിപ്പിച്ചുവെങ്കില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. അതിനു നമ്മളോട് പ്രത്യേകിച്ച് ഒരു വെറുപ്പുമില്ല. അതിനെടുക്കാന്‍ പറ്റുന്നത്  എടുക്കുന്നു. കാരണം, അതിനത് കഴിയുമെന്നത് കൊണ്ട് തന്നെ. തീര്‍ച്ചയായും നമുക്ക് അതിനെ പലതുമായി ബന്ധപ്പെടുത്താം. എന്റെ കുറ്റപ്പെടുത്തലിൽ വ്യക്തിപരമായ ഒന്നുമില്ല കേട്ടോ.

അച്ഛന്റെ ‘കോളറ കാലത്തെ പ്രണയം’ എന്ന നോവലിനെയോ അതിന്റെ പേരിൽ തന്നെയുള്ള മഹാവ്യാധിയെ പറ്റിയോ, ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങളിലെ’ നിദ്രാഹാനിയെന്ന മഹാവ്യാധിയെപറ്റിയോ ഒരു വര്‍ത്തമാനം കേള്‍ക്കാതെ എന്റെ ഒരു ദിവസവും കടന്നു പോയിട്ടില്ല. ഇതില്‍ നിന്നെല്ലാം നിങ്ങൾ നിര്‍മിച്ചതിനെ പറ്റി ചിന്തിക്കാതിരിക്കൽ അതിനാല്‍ തന്നെ അസാദ്ധ്യമാണ്.യഥാര്‍ത്ഥ്യത്തിലും,  സാഹിത്യ ഭാവനയിലുള്ളതുമായ മഹാവ്യാധികളും അവയിൽ നിന്ന് മടങ്ങി വരുന്ന ആളുകളും സാധനങ്ങളും എപ്പോഴും നിങ്ങളെ ആകര്‍ഷിച്ചിരുന്നു.  സ്പാനിഷ് പനി (സ്പാനിഷ് ഫ്ലൂ)  ഈ ഗോളത്തെ പ്രഹരം കൊള്ളിച്ചപ്പോള്‍ നിങ്ങള്‍ ജനിച്ചിരുന്നില്ല. പക്ഷെ നിങ്ങള്‍ വളര്‍ന്നു വന്നത് കഥ പറച്ചിലുകൾ അടക്കി വാണ വീട്ടിലാണ്‌. അതിനാല്‍ തന്നെ പ്ലേഗ്, പ്രേതങ്ങളെപ്പോലെ, ഖേദങ്ങളെപ്പോലെ  വലിയ സാഹിത്യ സൃഷ്ടികൾക്ക് ഗുണം ചെയ്തു.  ആളുകള്‍  പണ്ട്, ഏതോ ഭൂതകാലത്ത് നടന്ന സംഭവങ്ങളെക്കുറിച്ച്, വാല്‍ നക്ഷത്രത്തിന്റെ നാളുകളില്‍ നടന്ന പോലെ സംസാരിക്കുമെന്ന് നിങ്ങള്‍ പറഞ്ഞു. അതായത് ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ സമയം നടന്ന, ഹാലിയുടെ വാല്‍നക്ഷത്രത്തെപ്പറ്റി. ഈ സഹസ്രാബ്ദത്തിന്റെ അവസാനമത് തിരിച്ചെത്തിയപ്പോള്‍ എത്ര ആകാംഷയോടെയാണ് ഗാബോ  അതുകണ്ടത്. 76 വര്‍ഷത്തിലൊരിക്കല്‍ മാത്രം, ഒരു ശരാശരി മനുഷ്യായുസിനു ചേരുന്ന പോലെയുള്ള ചക്രം: നിശ്ശബ്ദമായ മണിക്കൂറിൽ മുഴങ്ങുന്ന രഹസ്യപൂര്‍ണമായ ഈ ഘടികാരം ഗബോയെ അത്ഭുതപ്പെടുത്തി. ഒരു യാദൃശ്ച്ചികത മാത്രമാണോ അത്? ഒരു പക്ഷെ വെറുമൊരു മായ. നിങ്ങളൊരു നിരീശ്വരവാദിയായിരുന്നു. എന്നിരുന്നാലും പ്രപഞ്ചത്തിന് മറ്റൊരു ബ്രഹദ്ദ് പദ്ധതി ഇല്ലെന്നുറപ്പിച്ച് പറയാനും സാധിക്കില്ലെന്നും പറഞ്ഞത് ഓര്‍കുന്നുണ്ടോ? അങ്ങനെ നോക്കുകയാണെങ്കില്‍, ഒരുപക്ഷെ എനിക്കുള്ളതിനെക്കാള്‍ ഉള്‍ക്കാഴ്ച നിങ്ങള്‍ക്കുണ്ട്.

ഒരു മഹാരോഗം തിരിച്ചെത്തിയിരിക്കുന്നു. ശാസ്ത്രത്തിന്റെ വലിയ പുരോഗതികള്‍ക്കിടയിലും നമ്മുടെ മനുഷ്യകുലത്തിന്റെ  ആഘോഷിക്കപ്പെട്ട കപടത ഉണ്ടായിട്ടു പോലും, ഇതുവരെയുള്ള നമ്മുടെ മികച്ച പ്രതിരോധമാർഗം വെറുതെ വീടകങ്ങളില്‍ ഇരിക്കലായിരുന്നു, വേട്ടക്കാരനില്‍ നിന്ന് ഗുഹയില്‍ ഒളിക്കുന്ന ഇരയെ പോലെ മനുഷ്യത്വത്തോട് അല്പം മാതം കൂറുള്ളവര്‍ക്ക് തോറ്റപോലിരിക്കാം. മറ്റുള്ളവര്‍ക്കത്, ഞെരുക്കി, വിഷമിപ്പിക്കുന്ന ഒന്നായിരുന്നു.

നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ട് രാജ്യങ്ങളായ ഇറ്റലിയും സ്പൈനുമാണ്, ഏറ്റവും ബാധിക്കപ്പെട്ടവര്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗബോയും മേര്സീടെസും പല വട്ടം സന്ദര്‍ശിച്ച മിലാന്‍, മാഡ്രിഡ്‌, ബാര്‍സിലോന എന്നിവിടങ്ങളിലെ ഫ്ലാറ്റുകളില്‍ നിങ്ങളുടെ പഴയ സുഹൃത്തുക്കളാണ് ഇതിലേറെയും.ആ തലമുറയിലെ ഒരുപാട് ആളുകള്‍ പതറാതെ ഇരിക്കാനുള്ള ഊര്ജമുള്ളവരാണ് എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. പതിറ്റാണ്ടുകളോളം കാന്‍സറും, ഏകാധിപതികളും, ജോലികളും, ഉത്തരവാദിത്വങ്ങളും, വിവാഹങ്ങളും അതിജീവിച്ചവര്‍, മറ്റൊരു കാരണവുമില്ലാതെ ഒരു പനി കൊണ്ട് മരിക്കുന്നതിനെ ഭയന്നിരിക്കുകയാണ്.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

നമ്മളെ ഭയപ്പെടുത്തുന്നത് മരണം മാത്രമല്ല, സാഹചര്യങ്ങള്‍ കൂടിയാണ്.  സ്വന്തക്കാരില്‍ നിന്ന് ദൂരെ, സമാന സാഹചര്യങ്ങളില്‍ ഉള്ളവരുടെ ഇടയിൽ,ഒരു കരുണയുമില്ലാതെ ശബ്ദിക്കുന്ന യന്ത്രങ്ങള്‍ക്കടുത്ത്, അന്യഗ്രഹ ജീവികളെ പോലെ വേഷമിട്ടവരാല്‍ ഒരു ഗുഡ് ബൈ പോലുമില്ലാതെ വിട പറയുന്നതിനെ ഭയന്നു കൂടിയാണ്‌. അതേ. ഗാബോയുടെ ഏറ്റവും വലിയ ഭയം: ഏകാന്തത.

ഡാനിയല്‍ ഡിഫോയുടെ ‘ പ്ലേഗ് വര്‍ഷത്തിലെ ഒരു ഡയറി’ നിങ്ങളുടെ ഏറ്റവും വലിയ ഒരു സ്വാധീനമാണെന്നു പറയാറുണ്ടായിരുന്നു. പക്ഷെ ഇന്നലെ വരെ, നിങ്ങളുടെ പ്രിയപ്പെട്ടതില്‍ ഏറ്റവും പ്രിയപെട്ട ഈഡിപ്പസ് റെക്സിലെ, രാജാവിന്റെ ശ്രമങ്ങളെല്ലാം ഒരു പ്ലേഗ് അവസാനിപ്പിക്കാന്‍ ഉള്ളതാണെന്ന് ഞാന്‍ മറന്നിരിക്കുകയായിരുന്നു. എന്റെ ഓര്‍മകളിൽ എന്നുമുണ്ടായിരുന്നത് നാടകത്തിലെ, രാജാവിന്റെ ദാരുണമായ വിധിയുടെ  വൈരുദ്ധ്യമായിരുന്നു. പക്ഷെ ആ അനന്തരാവസ്ഥയെ അഴിച്ചു വിട്ട ശക്തി ഒരു പ്ലേഗായിരുന്നു. മഹാവ്യാധികളെപ്പറ്റി ആലോചിച്ച് നോക്കുമ്പോള്‍, നമ്മളെ ഏറ്റവും വേട്ടയാടുന്നത്, വ്യക്തിപരമായ വിധി ആയിരുന്നു എന്ന് ഗാബോ പറഞ്ഞത് ഓര്‍ക്കുന്നു.   മുന്‍കരുതലുകള്‍, ആരോഗ്യ ശ്രദ്ധ, ധനമോ, വയസ്സോ, എല്ലാമുണ്ടെങ്കിലും അടുത്ത നിര്‍ഭാഗ്യവാന്‍ ആരുമായിരിക്കാം. വിധിയും മരണവും: ഒരെഴുത്തുകാരന്റെ പ്രിയപ്പെട്ട വിഷയങ്ങള്‍.

ഇപ്പോള്‍ ഗാബോ ജീവിച്ചിരിക്കുന്നു വെങ്കില്‍ എന്നത്തേയും പോലെ മനുഷ്യനെ കൊണ്ട് മാത്രമേ വിസ്മയിതനാകൂ. ആ രീതിയില്‍ “മനുഷ്യന്‍” എന്നാ പദമിപ്പോള്‍ ഉപയോഗത്തിലില്ലയെങ്കിലും, അതിനു  ഞാന്‍ ഒരു അപവാദമിടും. നീ വെറുത്ത പുരുഷാധിപത്യത്തിനോട് തലകുലുക്കാനല്ല.മറിച്ച് എന്ത് ചെയ്യണമെന്ന് Textനിങ്ങൾക്കറിയാവുന്നതിനേക്കാൾ കൂടുതൽ സംവേദനശേഷിയും ആശയങ്ങളും തലയിലുണ്ടായിരുന്ന അന്നത്തെ യുവാവും അഭിലാഷിയുമായിരുന്ന എഴുത്തുകാരന്റെ ചെവിയിൽ സ്വതന്ത്ര ഇച്ഛകളാൽ ശപിക്കപ്പെട്ട ദൈവത്തിന്റെ സ്വരൂപത്തിലുള്ള ഒരു സൃഷ്ടിക്ക് പോലും ഭാഗധേയങ്ങൾ  എഴുതപ്പെട്ടുകഴിഞ്ഞു എന്ന ബോധ്യത്തോടെ അവ പ്രതിധ്വനിക്കുമെന്നതിനാൽ.

ഞങ്ങളുടെ ബലഹീനത കണ്ട് ഗാബോ പരിതപിക്കും. ഞങ്ങളുടെ പരസ്പര ബന്ധം കണ്ടു അത്ഭുതപ്പെടും. ക്ലേശങ്ങള്‍ കണ്ടു ദുഖിതനാകും, ചില നേതാക്കളുടെ കഠിനനഹൃദയത്വം കണ്ടു ദേഷ്യപ്പെടും. മുന്‍ നിരകളില്‍ നില്‍ക്കുന്ന ആളുകളുടെ നായകത്വം കണ്ട് സ്തബ്ദനാകും. ഒരുമിക്കുവാൻ വേണ്ടി, മരണഭീതിയുള്‍പ്പടെ, ഓരോ പ്രതിബന്ധങ്ങളെയും, കാമുകീ കാമുകന്മാർ എങ്ങനെ മറികടന്നുവെന്നു കേള്‍ക്കാന്‍ കാതോര്‍ത്ത് നില്‍ക്കും. എന്തിനധികം, നിങ്ങളെ പോലെ അത്ര സ്നേഹമുണര്‍ന്നവരാണ് മനുഷ്യരെന്നു  പറയും.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ്, വീട്ടില്‍ കുടുങ്ങിയ  ഞങ്ങളുടെ ആദ്യ ദിനങ്ങളില്‍ ഇത് എന്തൊക്കെ ഉണ്ടാക്കുമന്നും, അല്ലെങ്കില്‍ ഇതില്‍ നിന്ന് എന്തുണ്ടായി വരുമെന്നു വിശദീകരിക്കാന്‍ ശ്രമിച്ച് എന്റെ മനസ്സ് വീര്‍പ്പ് മുട്ടുകയായിരുന്നു. ഞാന്‍ പരാജയപ്പെട്ടു.  ആ പുകമഞ്ഞിന്‌ നല്ല കട്ടിയുണ്ടായിരുന്നു. കാര്യങ്ങള്‍ ഭയാനകമായ യുദ്ധങ്ങളിലെ പോലെ ദിവസേന കൂടുതല്‍ വ്യക്തമാകുമ്പോള്‍, തൃപ്തികരമായ രീതിയില്‍ എല്ലാം മനസ്സില്‍ ഉറപ്പിച്ച് വെക്കാന്‍ എനിക്ക്  സാധിച്ചിട്ടില്ല.

ജീവിതം മുന്‍പത്തെ പോലെയാകില്ലെന്നു ഉറപ്പുള്ളവരാണ് പലരും. ചിലര്‍ക്ക് വലിയ മാറ്റങ്ങള്‍. കൂടുതല്‍ പേര്‍ക്കും  ചെറിയ മാറ്റങ്ങളും വരുമെന്നു തോന്നുന്നു. പക്ഷെ ഞാന്‍ സംശയിക്കുന്നത്, എല്ലാവരും കാര്യങ്ങളിലേക്ക് മടങ്ങി വരുമെന്നാണ്.  ജീവിതം അപ്രതീക്ഷിതമായ വഴികളിലൂടെയും മുന്നോട്ട് പോകുമെന്നതിനും, അതിനാല്‍, നമ്മള്‍ നന്നായി തന്നെ ജീവിക്കണമെന്നും, ജീവിക്കുമെന്നുമുള്ള നല്ല ഒരു വാദത്തിന്റെ തെളിവല്ലേ ഈ മഹാവ്യാധി എന്നു പറയപ്പെടുമോ?– ഞങ്ങളുടെ ഒരു പേരക്കുട്ടികളില്‍ ഒരാള്‍ പ്രകടിപ്പിച്ച സംശയമാണത്.

സഞ്ചാരത്തിനുള്ള നിബന്ധനകള്‍ക്ക് ചില ഇടങ്ങളില്‍ ഇളവ് വരുത്തി തുടങ്ങിയിട്ടുണ്ട്. അല്പാല്പമായി ലോകം സാധാരണത്വത്തിലേക്ക് കടക്കാന്‍ ശ്രമിക്കും. ആസന്നമായ സ്വാതന്ത്ര്യം  പകല്‍ കിനാവ്‌ കണ്ടവര്‍, അടുത്തിടെ ദൈവങ്ങള്‍ക്ക് തങ്ങള്‍ നൽകിയ വാഗ്ദാനങ്ങൾ ഒക്കെ മറന്നു തുടങ്ങി. ഈ മഹാരോഗം നമ്മുടെ ഉള്ളുകളിലും വംശത്തിലും സൃഷ്ടിച്ച ആഘാതം മനസ്സിലാക്കാനുള്ള ശ്രമവും കുറഞ്ഞു വരുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്ന ഞങ്ങൾക്കിടയിൽ പലർ പോലും, ഞങ്ങളുടെ ഇഷ്ടത്തിനു അതിനെ വ്യാഖ്യാനിക്കാൻ വെമ്പും. ഇപ്പോള്‍ തന്നെ ഷോപ്പിംഗ്‌ ഞങ്ങളുടെ പ്രിയ ലഹരിയായി, ഒരു ഗംഭീര തിരിച്ചുവരവ് ഭീഷണിപ്പെടുത്തുന്നുണ്ട്. ഞാന്‍ ഇപ്പോഴും ഒരു പുകമഞ്ഞിലാണ്.   പങ്കിട്ട അനുഭവത്തെ ദഹിപ്പിക്കാന്‍, വര്‍ത്തമാന കാലത്തിലെയും, ഭാവിലെയും പണ്ഡിതര്‍ക്കായി കാത്തിരിക്കേണ്ടി വരുമെനിക്ക്. ആ ദിനത്തിനായ് കാത്തിരിക്കുകയാണ് ഞാന്‍. ഒരു ഗാനം, കവിത, സിനിമ അല്ലെങ്കില്‍ ഒരു നോവല്‍ എന്നെ ഒരു പൊതു ദിശയിലോട്ടു നയിക്കും. ഈ വലിയ കാര്യത്തെപ്പറ്റിയുള്ള എന്റെ ചിന്തകളും, തോന്നലുകളും അപ്പോള്‍ മറമാടാം. എന്നിരുന്നാലും ഞാന്‍ അവിടെ എത്തിയാല്‍, എനിക്ക് എന്തെങ്കിലും സ്വയം മനസ്സില്ലാക്കാന്‍ ഉണ്ടാകും.

അതേ സമയം, ഭൂഗോളം വീണ്ടും തിരിഞ്ഞു കൊണ്ടിരിക്കുന്നു. ജീവിതം ശക്തമായി, നിഗൂഡമായി, അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അല്ലെങ്കില്‍,  ഗാബോ പറയുന്ന പോലെ, ഏതാനും വിശേഷണ പദങ്ങള്‍ കൊണ്ടോ കൂടുതല്‍ കവിത കൊണ്ടോ ആരും ജീവിതത്തെ ഒന്നും പഠിപ്പിക്കുന്നില്ല.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

റോഡ്രിഗോ
ന്യുയോര്‍ക്ക്‌ ടൈംസ്‌ മേയ് ആറിന് പ്രസിദ്ധീകരിച്ചത് 

The post എന്റെ പിതാവ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്… first appeared on DC Books.

Viewing all articles
Browse latest Browse all 3637

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>