”ചുരുക്കിപ്പറഞ്ഞാല്‍, ഈ ‘സാംസ’ ഒരേസമയം ഇരുളില്‍ മറഞ്ഞിരിക്കുന്ന ചെറിയൊരു നികൃഷ്ട പ്രാണിയും ഭൂതവര്‍ത്തമാന ഭാവികാലങ്ങള്‍ നിയന്ത്രിക്കാന്‍ കഴിവുള്ള വെളിച്ചസ്രോതസായ നിരുപമനിരാമയബ്രഹ്മാണ്ഡ ശക്തിയുമാകുന്നു”
ന്യൂജെന്‍ ആശ്രയിക്കുന്ന സാമൂഹ്യമാധ്യമങ്ങളും പുതിയ സാങ്കേതികസംവിധാനങ്ങളും നമ്മുടെ കാലത്തെയും ഭാവിയേയും സാധാരണക്കാരെയും എങ്ങിനെയെല്ലാം മാറ്റിമറിക്കാനിടയുണ്ട് എന്ന് പ്രവചനാത്മകമായി വെളിപ്പെടുത്തുന്ന നോവലാണ് അമലിന്റെ ‘സാംസ’. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡി സി / കറന്റ് ബുക്‌സ് സ്റ്റോറിലൂടെയും കോപ്പികൾ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം.
മനുഷ്യന്റെ നിസ്സാരതയും അതേ സമയത്ത് നാമറിയാതെതന്ന രൂപപ്പെടുന്ന പ്രതിരോധനടപടികളും ശക്തമായ ചില കഥാപാത്രങ്ങളിലൂടെ നോവലിസ്റ്റ് വരച്ചുകാട്ടുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ഭൂത-വര്‍ത്തമാന-ഭാവികാലങ്ങളില്‍ സംഭവിക്കുന്ന മാനവികപ്രശ്‌നങ്ങളാണ് കേന്ദ്രപ്രമേയം.
മലയാളനോവലിൽ ഏറ്റവും കൂടുതൽ പുതുമകളും വ്യത്യസ്തതകളും വന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. എഴുത്തിലും പ്രമേയത്തിലും തനത് ജീവിതപ്രശ്‌നങ്ങൾ മാത്രമല്ലാതെ പുതുസാങ്കേതികവിദ്യയുടെ നൂതനാശയങ്ങൾ സംലയിപ്പിച്ചുകൊണ്ടുള്ള ഒരു രീതി ഇവിടെയും സ്വീകരിക്കപ്പെടുന്നുണ്ട്. അത്തരത്തിൽ, ഒരു രചനാപരീക്ഷണമാണ് സാംസ- സാംസ്‌കാരിക സർവ്വാധിപതി എന്ന നോവലിലൂടെ അമൽ വിഭാവനം ചെയ്യുന്നത്.
നമ്മൾ ജീവിക്കുന്ന സാംസ്‌കാരികലോകം, വളരെയധികം അടരുകളിൽ വ്യാപിച്ചുകിടക്കുന്ന ഒരു ബ്രഹ്മാണ്ഡശക്തിയുടെ നിയന്ത്രണത്തിലേക്ക് നീങ്ങുകയാണെന്ന് ചില മനുഷ്യരുടെ അന്വേഷണാത്മകമായ നീക്കങ്ങളിലൂടെ തിരിച്ചറിയുന്നതും അതിന്റെ വിമോചനശ്രമങ്ങളും ചിത്രീകരിക്കുന്ന സാംസ അസാധാരണമായൊരു വായനാനുഭവം തരുന്നു.
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ
The post സാംസ- സാംസ്‌കാരിക സർവ്വാധിപതി first appeared on DC Books.