Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

പണ്ട്…വളരെ പണ്ടു നടന്ന കഥയാണ്…

$
0
0

സുധ തെക്കേമഠത്തിന്റെ ‘ബ്ലാക്ക് ഫോറസ്റ്റ്’ എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം

”പണ്ട്… വളരെ പണ്ടു നടന്ന കഥയാണ്. എത്രമാത്രം കഴമ്പുണ്ടെന്നൊന്നും എനിക്ക് അറിയില്ല. പക്ഷേ, തെളിവുകൾ കാണുമ്പോൾ വിശ്വസിക്കാതിരിക്കാനും കഴിയില്ല. വെറും തെളിവുകളല്ലല്ലോ ഇവയൊന്നും. ഓരോന്നും ഓരോ നാഴികക്കല്ലുകളല്ലേ..?”

മുത്തൻ നിലത്തു പടിഞ്ഞിരുന്നു കഥ പറയുകയാണ്. ഇളയും മരുതും അയാളുടെ മുന്നിൽ പടിഞ്ഞിരുന്നു. മുത്തൻ അവർക്കു തിന്നാനായി ഒരു ഇലക്കീറിൽ കാട്ടു തേനൊഴിച്ച് ഉണക്കിയ അത്തിപ്പഴം നൽകിയിരുന്നു. വിശപ്പോ ക്ഷീണമോ ഇല്ലാതെ കുട്ടികൾ കഥയുടെ വാതിൽ തുറക്കുന്നതും നോക്കി ഇരുന്നു.

ദേശങ്ങൾ തോറും ചുറ്റിസഞ്ചരിച്ചു മാന്ത്രികവിദ്യകൾ പ്രദർശിപ്പിക്കുന്നവരുടെ സംഘമായിരുന്നു അത്. സംഘം എന്നു പറഞ്ഞാൽ അധികം ആളുകളൊന്നുമില്ല. പ്രധാനമായി നേതൃത്വം നൽകുന്നതു മൂന്നുപേരായിരുന്നു. ബാക്കിയുള്ള നാലഞ്ചു പേർ പെട്ടിചുമക്കലുകാരും പാചകക്കാരും Textമാന്ത്രികവിദ്യകളിലെ സഹായികളുമായിരുന്നു. സ്വന്തമായി നാടോ വീടോ ഇല്ലാത്തവരായിരുന്നു അവരെല്ലാം. എത്തിച്ചേരുന്ന സ്ഥലങ്ങളിൽ ടെന്റുകൾ കെട്ടി അതിലായിരുന്നു താമസം.

എല്ലാ ദിവസവും ഉച്ചവരെ അവർ സുഖമായി ഉറങ്ങി. സൂര്യൻ തലയ്ക്കു മുകളിലെത്തുന്ന നേരം നോക്കി ഉണർന്നു. പരിചാരകർ എല്ലാവരും ചേർന്ന് രുചികരവും സമൃദ്ധവുമായ ഭക്ഷണമുണ്ടാക്കും. കഴിച്ചു കഴിഞ്ഞാൽ അന്നത്തെ പ്രദർശനത്തിനുവേണ്ടിയുള്ള പരിശീലനങ്ങളും ഒരുക്കങ്ങളും തുടങ്ങുകയായി.

ഈ സംഘം എത്തിച്ചേരുന്ന സ്ഥലങ്ങളിലെ ജനങ്ങൾക്കെല്ലാം അവരെ വലിയ ഇഷ്ടമായിരുന്നു. വർണശബളങ്ങളായ വസ്ത്രധാരണരീതിയും പുതുമയും കൗതുകവും നിറഞ്ഞ ഇനങ്ങളുമായി അവർ ജനങ്ങളെ കൈയിലെടുത്തു. എല്ലാ ദിവസവും വൈകുന്നേരം തുടങ്ങി രാത്രി വൈകിമാത്രം അവസാനിക്കുന്നതായിരുന്നു അവരുടെ പ്രദർശനങ്ങൾ. ദിവസവും കാണാനെത്തുന്നവരിൽ പോലും അമ്പരപ്പുളവാക്കുന്ന രീതിയിലായിരുന്നു ജാലവിദ്യയുടെ പ്രകടനം.

“അതിൽ ഏറ്റവും മികച്ചത് മാഞ്ഞുപോകലായിരുന്നു… മാന്ത്രികവടി ചൂണ്ടി ഏതോ മന്ത്രം ജപിക്കുമ്പോൾ മുന്നിലുള്ള വസ്തു മാഞ്ഞുപോകും… അല്പസമയത്തിനകം അതു മറ്റൊരു സ്ഥലത്ത് ദൃശ്യമാവുകയും ചെയ്യും. അദ്യശ്യനായ ആരോ ഒരാൾ എടുത്തുമാറ്റുന്നത്ര നിസ്സാരവും ക്യത്യവുമായിരുന്നു ആ അനുഭവം.”

മുത്തൻ ഓർമ്മയിൽനിന്നും ഓരോന്നായി പെറുക്കിയെടുക്കുകയാണ്.

“മാഞ്ഞുപോവൽ എന്നു പറഞ്ഞാൽ ഇന്നത്തെ വാനിഷിങ് അല്ലേ? പണ്ടും ഈ വിദ്യകളൊക്കെ ഉണ്ടായിരുന്നോ?” ഇള അത്ഭുതത്തോടെ ചോദിച്ചു.

“ഇന്നത്തെ കാലത്തെ വാനിഷിങ് പോലെയല്ലായിരുന്നു അത്. അതിലും മികച്ചത് എന്നുതന്നെ പറയാം. കൃത്യമായി കണക്കുകൂട്ടലില്ലാതെ ഇന്നത്തെ വാനിഷിങ് നടക്കില്ല. പക്ഷേ, ആ കാഴ്‌ച അങ്ങനെയല്ലായിരുന്നു. മുന്നിൽ കാണുന്ന ഏതു വസ്‌തുവിനെയും ജീവനുള്ളതോ ഇല്ലാത്തതോ ആവാം, അപ്രത്യക്ഷമാക്കാനും സ്ഥാനം മാറ്റാനും അവർ മിടുക്കരായിരുന്നു. അതു കാണികളെ നന്നായി രസിപ്പിച്ച ഒരു ഇനമായിരുന്നു. ഒരാളുടെ തലപ്പാവ് അയാളറിയാതെ മറ്റൊരാളുടെ തലയിലെത്തും. ഇരിപ്പിടം അവരവർ അറിയാതെ മാറിപ്പോവും. ഭക്ഷണപ്പൊതികൾ വേറൊരു *സഞ്ചിയിലെത്തും, രാജാവ് ഭടനാവും ഭടൻ മന്ത്രിയാവും അങ്ങനെ മൊത്തം രസക്കാഴ്‌ചകൾ നിറയും…”

മുത്തൻ ഒരു നിമിഷം മിണ്ടാതിരുന്നു. ആ കാഴ്‌ചകൾ മുന്നിലെത്തിയവനെപ്പോലെ മുഴുകിപ്പോയി.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

The post പണ്ട്… വളരെ പണ്ടു നടന്ന കഥയാണ്… first appeared on DC Books.

Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>