പോയവാരവും പുസ്തക വിപിണിയില്‍ മുന്നിലെത്തിയത് സന്തേഷ് ഏച്ചിക്കാനത്തിന്റെബിരിയാണി എന്ന കഥാസമാഹാരമാണ്.കെ ആര്‍ മീരയുടെ ആരാച്ചാര്‍, ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍, എം ജി എസ് നാരായണന്‍ എഴുതിയ കേരളചരിത്രത്തിലെ 10 കള്ളക്കഥകള്‍, കഥകള്‍ ഉണ്ണി ആര്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്നിവയാണ് ബിരിയാണിക്ക് തൊട്ടുപിന്നായി നില്‍ക്കുന്നത്.
എന്നാല്‍ ദീപാനിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍, , ഉണ്ണി ആറിന്റെ ഒരു ഭയങ്കര കാമുകന്‍ , ബെന്യാമിന്റെ കുടിയേറ്റം, എം മുകുന്ദന്റെ കുടനന്നാക്കുന്ന ചോയി, ഇന്ദ്രന്‍സിന്റെ സൂചിയും നൂലും, ക്രിസ്ത്യാനികള്‍ ക്രിസ്തുമതത്തിനൊരു കൈപുസ്തകം, ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ഇന്ദുഗോപന്റെ കൊല്ലപ്പാട്ടി ദയ, എന്നിവയാണ് ബെസ്റ്റ് സെല്ലര്‍പട്ടികയില്‍ ആദ്യ പത്ത് പുസ്തകങ്ങളില്‍ ഇടം നേടിയിരിക്കുന്നത്.
എല്‍.ഡി.സി ടോപ്പ് റാങ്കര്‍, പ്രഭാഷകന്റെ പണിപ്പുര, മുകേഷ് കഥകള്‍ വീണ്ടും, സോണിയ റഫീക്കിന്റെ ഹെര്‍ബേറിയം,മീരയുടെ നോവല്ലകള്‍, ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള്‍, പ്രവാചകന്‍മാരുടെ രണ്ടാം പുസ്തകം, എസ് ശിവദാസിന്റെ അറിവേറും കഥകള്‍, ബെന്യാമിന്റെ ആടുജീവിതം എന്നിവയും ശ്രദ്ധിക്കപ്പെട്ടു.
വിവര്‍ത്തനകൃതിയിലാകട്ടെ പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ്,കലാമിന്റെഅഗ്നിച്ചിറകുകള്‍, ചാരസുന്ദരി എന്നിവയാണ് മുന്നില്‍.പെരുമാള്‍ മുരുകന്റെഅര്‍ദ്ധനാരീശ്വരന്‍, കലാമിന്റെ, എന്റെ ജിവിതയാത്ര, മനോഭാവം അതാണ് എല്ലാം, നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി എന്നിവ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.
മലയാളത്തിലെ ക്ലാസിക് കൃതികളില്‍ മുന്നില്‍നില്‍ക്കുന്നത് ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം, ,പി കെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ, ബഷീറിന്റെ ന്റുപ്പാപ്പാക്കൊരാനേണ്ടാര്‍ന്ന് , ബാല്യകാലസഖി എന്നിവയാണ്. പെരുമ്പടവത്തിന്റെ സങ്കീര്‍ത്തനം പോലെ , എം ടി യുടെ രണ്ടാമൂഴം, എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.
The post വിപണിയില്‍ മുന്നിലെത്തിയ പുസ്തകങ്ങള്‍ appeared first on DC Books.